സംസ്ഥാനപാതയിലെ ഇടുങ്ങിയ കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു
മണ്ണാര്‍ക്കാട്: സംസ്ഥാന പാതയിലെ ഇടുങ്ങിയ കലുങ്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. കുമരംപുത്തൂര്‍ - ഒലിപ്പുഴ റോഡില്‍ കല്ല്യാണകാപ്പ് ഇറക്കം കഴിഞ്ഞുളള കലുങ്കാണ് വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. സംസ്ഥാനപാതയായ ഇവിടുത്തെ കലുങ്ക് മാത്രമാണ് വീതികൂട്ടാത്തത്. അരിയൂര്‍ പാലം കഴിഞ്ഞ് കയറ്റം കയറാന്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ഏത് സമയവും അപകടപ്പെടാന്‍ സാധ്യതയേറെയാണ്.
കഴിഞ്ഞ ആഴ്ചയില്‍ കര്‍ക്കിടാംകുന്ന് സ്വദേശിയുടെ ലോറി രാത്രിപെയ്ത മഴയില്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കലുങ്കിലിടിച്ചിരുന്നു.
ഡ്രൈവറുടെ തോളെല്ലും, കാലിന്റെ എല്ലും പൊട്ടുകയും ലോറിയുടെ മുന്‍ഭാഗമടക്കം പൂര്‍ണ്ണമായും തകരുകയും ചെയ്തിരുന്നു. സംസ്ഥാനപാത വിഭാഗം അധികൃതരുടെ അനാസ്ഥയാണ് റോഡ് വീതികൂട്ടിയിട്ടും കലുങ്ക് വീതികൂട്ടാത്തതിന് കാരണമെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റോഡിന്റെ വീതിക്ക് ആനുപാതികമായി കലുങ്ക് വീതികൂട്ടി അപകടാവസ്ഥയില്‍ നിന്ന് മേഖലയെ രക്ഷിക്കണമെന്നാണ് വാഹനയുടമകളുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."