വേനല്‍മഴ കനിഞ്ഞു; ലഭിച്ചത് 35 ശതമാനം അധികം
തിരുവനന്തപുരം: വേനല്‍മഴ കേരളത്തെ കനിഞ്ഞനുഗ്രഹിച്ചപ്പോള്‍ ലഭിച്ചത് പ്രതീക്ഷിച്ചതിനെക്കാള്‍ 35 ശതമാനം അധിക മഴ. ഇതിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിഞ്ഞു എന്നു മാത്രമല്ല, കുടിവെള്ളക്ഷാമം ഒരു പ്രശ്‌നമല്ലാതെ ഈ വേനല്‍ക്കാലം കടന്നുപോകുകയും ചെയ്തു.
രൂക്ഷമായ വേനല്‍ക്കാലം കണക്കുകൂട്ടി കൃത്രിമ മഴ പെയ്യിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നതാണ്.
എന്നാല്‍ പ്രതീക്ഷിച്ച 233.6 മില്ലീമീറ്റര്‍ മഴയുടെ സ്ഥാനത്ത് കേരളത്തിന് 315.6 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഈ വേനല്‍ക്കാലത്ത് സംസ്ഥാനത്തെ ചൂട് ഒരു ജില്ലയിലും 34 ഡിഗ്രിയില്‍ കൂടുതല്‍ പോയില്ല എന്നതും ശ്രദ്ധേയമാണ്.
മാര്‍ച്ച് ഒന്നു മുതല്‍ ഈ മാസം 16 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോടും (88 ശതമാനം) കോഴിക്കോടുമാണ് (78). ലക്ഷദ്വീപില്‍ ഇത്തവണ 150 ശതമാനം അധിക മഴ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."