HOME
DETAILS
MAL
കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
backup
March 23 2017 | 09:03 AM
കൊച്ചി: നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കൃഷ്ണദാസിനെ ഉടന്‍ തന്നെ മോചിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ലക്കിടി ജവഹര്‍ ലോ കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. കേസ് ഡയറിയിൽ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."