പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; അധ്യാപകര്‍ ഇന്ന് ഒത്തുചേരും
എടച്ചേരി: സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് വിദ്യാഭ്യാസ ഉപജില്ലകള്‍ കേന്ദ്രീകരിച്ച് അധ്യാപകര്‍ ഒത്തുചേരും. ഒന്നു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ അധ്യാപകരാണ് സംഗമത്തില്‍ പങ്കെടുക്കുക. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി )യാണ് സംഗമത്തില്‍ ചര്‍ച്ച ചെയ്യേണ്ടണ്ട പദ്ധതികള്‍ തയാറാക്കിയത്.രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് അധ്യാപക സംഗമം നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാലയത്തിന്റെ സമഗ്ര വികസനത്തെ കുറിച്ച് വളരെ വിശദമായ ചര്‍ച്ചകളും, പവര്‍ പോയന്റ് പ്രസന്റേഷനും, സി.ഡി പ്രദര്‍ശനങ്ങളും ഉള്‍പ്പെടുന്ന അധ്യാപക സംഗമം വളരെ ഗൗരവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് കാണുന്നത്. കഴിഞ്ഞ പതിനെട്ടിന് ജില്ലാ തലങ്ങളില്‍ സംഗമത്തില്‍ ക്ലാസെടുക്കേണ്ടണ്ട ആര്‍.പി മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ഒന്നു മുതല്‍ പന്ത്രണ്ടണ്ട് വരെ ക്ലാസുകളിലെ അധ്യാപകര്‍ പങ്കെടുക്കുന്നതിനാല്‍ മിക്ക സെന്ററുകളിലും രണ്ടണ്ടും അതില്‍ കൂടുതലും ബാച്ചുകളായിട്ടാണ് ക്ലാസുകള്‍ നടക്കുക. വിദ്യാലയങ്ങളുടെ മാറിയ ഹൈടെക് പരിസരം ഫലപ്രദമായി കുട്ടിയുടെ പഠനത്തിന് ഉപയോഗിക്കാന്‍ അധ്യാപകര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നതാണ് സംഗമത്തിന്റെ പ്രഥമ ലക്ഷ്യം.
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വിവിധ ഏജന്‍സികള്‍ ലഭ്യമാക്കുന്ന ഫണ്ടണ്ടുകള്‍ ഉപയോഗിച്ച് ഭൗതിക സാഹചര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ടെണ്ടങ്കിലും സംസ്ഥാനത്തെ ഒട്ടനവധി എയിഡഡ് സ്‌കൂളുകളുടെ അവസ്ഥ ഇന്നും ശോചനീയമായി തുടരുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ പദ്ധതി കൊണ്ട് പൂര്‍ണമായ പ്രയോജനം ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഹൈടെക്കാക്കാന്‍ ഉദ്ദേശിക്കുന്ന എയിഡഡ് സ്ഥാപനങ്ങളുടെ എണ്ണമാകട്ടെ വളരെ കുറച്ച് മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അധ്യാപക സംഗമം വിജയിപ്പിക്കുക: മന്ത്രി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന സ്‌കൂള്‍തല അധ്യാപകസംഗമം വിജയിപ്പിക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് അഭ്യര്‍ഥിച്ചു.
സ്‌കൂളുകള്‍ ഹൈടെക് ആവുന്നതിന്റെ മുന്നോടിയായുള്ള അധ്യാപക ശാക്തീകരണം, സ്‌കൂള്‍ തല സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയാറാക്കല്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിന്നായി നടക്കുന്ന അധ്യാപക സംഗമത്തില്‍ ഒന്നു മുതല്‍ പ്‌ളസ്ടുവരെയുള്ള മുഴുവന്‍ അധ്യാപകരും പങ്കെടുക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."