HOME
DETAILS

അണ്ണാ ഡി.എം.കെ പുതിയ പേരിലും ചിഹ്നത്തിലും മത്സരിക്കും

  
backup
March 23 2017 | 19:03 PM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2

ചെന്നൈ: അണ്ണാഡി.എം.കെ എന്ന പേരും രണ്ടില ചിഹ്നവും ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ പുതിയ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ചിഹ്നവുമായി ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍ രംഗത്ത്. അണ്ണാഡി.എം.കെ അമ്മ എന്നാണ് ശശികല പക്ഷത്തിന്റെ പാര്‍ട്ടിയുടെ പേര്. അണ്ണാഡി.എം.കെ പുരട്ചി തലൈവി അമ്മയെന്നാണ് ഒ. പനീര്‍ശെല്‍വം പക്ഷത്തിന്റെ പേര്. ശശികല പക്ഷത്തിന് തൊപ്പി ചിഹ്നം ലഭിച്ചപ്പോള്‍ പനീര്‍ശെല്‍വത്തിനാകട്ടെ വൈദ്യുത പോസ്റ്റാണ് ലഭിച്ചത്.
ശശികലയും പനീര്‍ശെല്‍വവും കൊമ്പുകോര്‍ത്തതോടെയാണ് താല്‍ക്കാലികമായെങ്കിലും എ.ഐ.എ.ഡി.എം.കെ എന്ന പേരും ചിഹ്നവും ആര്‍കെ നഗറില്‍ തടയപ്പെട്ടത്. ഇരുകൂട്ടരും ചിഹ്നത്തിനും പേരിനും വേണ്ടി കലഹിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.
ശശികല വിഭാഗത്തിന് വേണ്ടി അവരുടെ ബന്ധുവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി ദിനകരന്‍ മത്സരിക്കുമ്പോള്‍ പനീര്‍ശെല്‍വം ക്യാംപില്‍ നിന്ന് ഇ. മധുസൂദനാണ് മത്സരിക്കുന്നത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറും മത്സരിക്കുന്നുണ്ട്. ആര്‍.കെ നഗറില്‍ ജയിക്കുമെന്നും പാര്‍ട്ടി ചിഹ്നവും പേരും വീണ്ടെടുക്കുമെന്നും ദിനകരന്‍ പറഞ്ഞു. അതേസമയം മതിയായ തെളിവുകളുണ്ടായിട്ടും കമ്മീഷന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടായത് ഞെട്ടിക്കുന്നതും നിരാശാജനകവുമാണെന്ന് ഒ. പനീര്‍ശെല്‍വം പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago