എസ്.കെ.എസ്.എസ്.എഫ് 'സ്‌നേഹ തണല്‍' ഉദ്ഘാടനം നാളെ
തൃശൂര്‍: അനാഥ കുട്ടികള്‍, വിധവകള്‍, വൃദ്ധര്‍ എന്നിവര്‍ക്ക് ചെറിയ പെരുന്നാളിനുള്ള ഒരു ജോഡി പുതുവസ്ത്രം വിതരണം ചെയ്യുന്നതിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച സ്‌നേഹ തണല്‍ പദ്ധതി നാളെ രാവിലെ 10:30 ന് തൃശൂര്‍ എം.ഐ.സിയില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നിത്യരോഗികള്‍ക്ക് പെന്‍ഷനും സാമ്പത്തിക സഹായവും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്യുന്ന ജില്ലാ സഹചാരി റിലീഫ് സെല്ലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനകം തന്നെ നിരവധി അപേക്ഷകളാണ് പദ്ധതിയിലേക്ക് ലഭിച്ചിട്ടുള്ളത്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 9847431994 , 9141291442. ബാങ്ക് അക്കൗണ്ട് നമ്പര്‍: 4267000100092153. കഎടഇ ഇീറല: ജഡചആ0426700 പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേശമംഗലം ബ്രാഞ്ച്. ദുബൈ എസ്.കെ.എസ്.എസ്.എഫ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മദ്‌റസാ മുഅല്ലിംകള്‍ക്ക് നല്‍കുന്ന ധനസഹായവും പരിപാടിയില്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."