മതനിന്ദ: പാകിസ്താനില്‍ സാമൂഹികമാധ്യമങ്ങള്‍ നിരോധിക്കുന്നു
ഇസ്ലാമാബാദ്: പാകിസ്താനില്‍ മതനിന്ദാ പോസ്റ്റുകള്‍ തടയാന്‍ സാമൂഹികമാധ്യമങ്ങളെ നിരോധിച്ചേക്കും. ഇതുസംബന്ധിച്ച കേസില്‍ ഈ മാസം 27ന് കോടതി വിധിപറയും.
പാകിസ്താനില്‍ മതനിന്ദ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മതനിന്ദാ പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങള്‍ നീക്കണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കമ്പനികള്‍ തയാറാവാത്ത സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങള്‍ ബ്ലോക് ചെയ്യുമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷൗക്കത്ത് അസീസ് സിദ്ദീഖി പറഞ്ഞു.
പോസ്റ്റുകള്‍ കമ്പനി നീക്കുന്നതുവരെ അവയെ ബ്ലോക്ക് ചെയ്യണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
സാമൂഹിക സുരക്ഷ ഉറപ്പുവരുത്താതെ സാമൂഹികമാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടെന്ന് കോടതി നിരീക്ഷിച്ചു.
മതനിന്ദ തടയാതെ തങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ വേണ്ടെന്നാണ് ഹരജിക്കാരനായ സല്മാന് ഹൈദര്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."