കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
കുന്നംകുളം: നഗരസഭാതൃത്തിയില്‍ കുടിവെള്ളം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം വെച്ചു. തര്‍ക്കം മൂര്‍ച്ചിച്ചതോടെ ചെയര്‍പഴ്‌സണ്‍ യോഗം അവസാനിപ്പുച്ചു. ബി.ജെ.പിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാനുമാണെന്ന് ഭരണ സമതി ആരോപിച്ചു. നഗരസഭാതൃത്തിയില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികളുടെ അനുമതിക്കായി കൗണ്‍സില്‍ അജണ്ടയില്‍ ചേര്‍ത്ത പദ്ധതികളെല്ലാം ഭരണ സമതിക്ക് പ്രാധിനിത്യമുള്ള വാര്‍ഡുകളിലാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. കുടിവെള്ള ക്ഷാമം രൂക്ഷമായ മറ്റു മേഖലകളിലേക്ക് ജല പദ്ധതികള്‍ നല്‍കാതെ ഇത് സംമ്പന്ധിച്ചുണ്ടാക്കിയ പ്രവര്‍ത്തന രേഖകള്‍ അട്ടി മറിക്കപെട്ടതായും ഇവര്‍ ആരോപിക്കുന്നു.
പദ്ധതികളോ പ്രദേശങ്ങളേതെന്നോ സ്ഥിരം സമതിയില്‍ പോലും ചര്‍ച്ച ചെയ്തില്ലെന്നും ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു. യോഗം ആരംഭിച്ചയുടെന്‍ കെ.കെ മുരളി വിഷയം അവതരിപ്പിക്കകുയും തര്‍ക്കമുണ്ടായതോടെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയുമായിരുന്നു. ഇതോടെ ചെയര്‍പഴ്‌സണ്‍ ബെല്ലടിച്ചു യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചെയര്‍പഴ്‌സന്റെ ചെയ്മ്പറിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. എന്നാല്‍ കുടിവെള്ളവുമായി ബന്ധപെട്ട് പരാതി ഉന്നയിച്ച അംബേദക്കര്‍ കോളനി ഉള്‍പടേയുള്ള സ്ഥലങ്ങളില്‍ കലക്ടറില്‍ നിന്നും പ്രത്യേക അനുമതി നേടിയെടുത്ത് ലോറിയില്‍ ജലം വിതരണം ചെയ്തതായും തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണ് ബി.ജെ.പിയുടെ ആരോപണമെന്നും ചെയര്‍പഴ്‌സണ്‍ സീതാരവീന്ദ്രന്‍ പറഞ്ഞു. ബി.ജെ.പിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപെട്ടു എന്ന ബോധ്യപെടുത്താനായുള്ള വെറും നാടകമായിരുന്നു കൗണ്‍സിലില്‍ അരങ്ങേറിയതെന്നും ഇവര്‍ ആരോപിച്ചു. കുടിവെള്ളവുമായി ബന്ധപെട്ട് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കുഴല്‍കിണറുകളുടെ മോട്ടോറുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുകയും, പൊതു കിണറുകള്‍ ശുചീകരിക്കുകയും ചെയ്തതായും അവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, ഷാജി ആലിക്കല്‍, ബിജു സി ബേബി, സോമന്‍ചെറുകുന്ന്, ഗീതാ ശശി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."