HOME
DETAILS

എന്തതിശയമേ മാണി മാഹാത്മ്യം എത്ര മനോഹരമേ!!

  
backup
March 23 2017 | 20:03 PM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf%e0%b4%b6%e0%b4%af%e0%b4%ae%e0%b5%87-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b9%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b5%8d

വീട്ടുചോറുള്ളവര്‍ക്കേ വിരുന്നുചോറുള്ളൂ എന്നൊരു ചൊല്ല് മലയാളത്തിലുണ്ട്. അതുപോലെ, സ്വയം ആദരിക്കുന്നവര്‍ക്കേ ആദരവു ലഭിക്കൂ എന്ന ചൊല്ലുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളരാഷ്ട്രീയത്തിലെ 'മാണിസാര്‍' ആയ കെ.എം മാണിയുടെ കാര്യം അങ്ങനെയാണ്. തന്നെ കാണാന്‍ വരുന്ന നാട്ടുകാരോട് 'നിങ്ങള്‍ക്ക് എന്തു സഹായമാണ് ഈ മാണിസാര്‍ ചെയ്തുതരേണ്ടത്' എന്നദ്ദേഹം തന്നെ ചോദിക്കാറുണ്ടെന്നു ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അത് അനുകരിച്ചോ അതല്ല ശരിക്കുമുള്ള ബഹുമാനംകൊണ്ടോ എന്നറിയില്ല, നാട്ടുകാര്‍ അദ്ദേഹത്തെ മാണിസാറെന്നു വിളിക്കുന്നു. കേരള രാഷ്ട്രീയത്തിലെ മറ്റു 'സാറന്മാരും' അങ്ങനെത്തന്നെ വിളിക്കുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കള്‍ക്കു മാണിസാറിനോടുള്ള സ്‌നേഹം അണപൊട്ടി ഒഴുകിയ അസുലഭ മുഹൂര്‍ത്തമായിരുന്നു നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ സഭ അദ്ദേഹത്തിനു നല്‍കിയ ആദരം. മാണിയുടെ മഹത്വം എത്ര പറഞ്ഞാലും മതിവരാതെ വിഷമിക്കുകയായിരുന്നു ഇടത്തും വലത്തും മൂന്നാം പക്ഷത്തുമൊക്കെയുള്ളവര്‍. തത്ത്വശാസ്ത്രങ്ങളെ പിന്തുടരാതെ സ്വയം തത്ത്വശാസ്ത്രം സൃഷ്ടിച്ച മഹാനായി വിശേഷിപ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അദ്ദേഹത്തെ കാള്‍ മാര്‍ക്‌സിനെപ്പോലുള്ളവരുടെ നിലവാരത്തിലേക്കുയര്‍ത്തി.

കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും മാറ്റിനിര്‍ത്താനാവാത്ത പ്രമാണിയാണു മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെക്കാലം വീട്ടുകാരനായും പിന്നീടു വീടിനുപുറത്തിറങ്ങിയെങ്കിലും നല്ല അയല്‍ക്കാരനായുമൊക്കെ അദ്ദേഹത്തെ കൊണ്ടുനടക്കുന്ന യു.ഡി.എഫുകാരുടെ കാര്യം പറയുകയും വേണ്ട. മാണിയെ ആദരിക്കുന്നതു നിയമസഭാ ചരിത്രത്തിലെ അവിസ്മരണീയമുഹൂര്‍ത്തമായാണു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കണ്ടത്. തരംകിട്ടുമ്പോഴൊക്കെ മാണിയെ കുത്തിനോവിക്കാറുള്ള പി.സി ജോര്‍ജും മാണിയെ വാനോളം പുകഴ്ത്തി. മൊത്തത്തില്‍ ഇവരുടെ കണ്ണില്‍ മാണിയെത്ര നല്ലവന്‍.

ഇനി നമുക്കു ചെറിയൊരു കാലയളവു പിറകിലേക്കു പോയിനോക്കാം. ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു ശക്തമായി ആവശ്യപ്പെട്ട നേതാക്കളില്‍ മുന്‍പനായിരുന്നു പിണറായി. മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ വീറോടെ പോരാടിയ സഭാംഗങ്ങളിലൊരാളായിരുന്നു ശ്രീരാമകൃഷ്ണന്‍. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രമുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തിയതു സാക്ഷാല്‍ പി.സി ജോര്‍ജ്. അതിനുശേഷം ഏതാണ്ടു രണ്ടാഴ്ച മുമ്പുവരെ കിട്ടുന്ന അവസരങ്ങളിലെല്ലാം മാണിയെ വാക്കുകളാല്‍ കുത്തിനോവിക്കുക കൂടി ചെയ്തയാളാണു ജോര്‍ജ്.

ബാര്‍കോഴക്കേസ് ഇതുവരെ തീര്‍ന്നിട്ടില്ല. എന്നിട്ടും ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഇവര്‍ തന്നെ മാണിയെ പ്രശംസിക്കുന്നു. വാക്കുകളുടെ സത്യസന്ധതയെക്കുറിച്ചുള്ള ചിന്ത ഒട്ടും അലട്ടാതെ ജീവിക്കാനുള്ള അപൂര്‍വ സിദ്ധി നേടിയതിന് അധികാരരാഷ്ട്രീയക്കാരെ നമുക്കു പ്രശംസിക്കാം.

*** *** ***
സി.പി.എമ്മില്‍ വി.എസ് ഗ്രൂപ്പിന്റെ ശക്തി ക്ഷയിച്ചതോടെ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പുതിയ ഗ്രൂപ്പ് രൂപപ്പെടുന്നു എന്നൊക്കെ ഇടക്കാലത്തു മാധ്യമസിന്‍ഡിക്കേറ്റ് വാര്‍ത്തയെഴുതിയിരുന്നെങ്കിലും പലരുമതു വിശ്വസിച്ചിരുന്നില്ല. ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്ത പലരും അങ്ങനെ പലതും പറയും. അതൊക്കെ വിശ്വസിക്കേണ്ട കാര്യം വിപ്ലവകാരികള്‍ക്കില്ലല്ലോ. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.

മാധ്യമസിന്‍ഡിക്കേറ്റ് പറഞ്ഞതു ശരിയായാലുമല്ലെങ്കിലും കോടിയേരി സഖാവ് കിട്ടുന്ന സന്ദര്‍ഭമുപയോഗിച്ചു പിണറായിക്കിട്ടു പണി തുടങ്ങിയിട്ടുണ്ടെന്നതു സത്യമാണ്. അതിലേറ്റവും കനത്തപണിയാണു മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രസ്താവന. തെരഞ്ഞെടുപ്പുഫലം സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണു കോടിയേരിയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പുഫലം എന്താകുമെന്നു നാട്ടുകാര്‍ക്കൊക്കെ ഇപ്പോള്‍ത്തന്നെ നന്നായറിയാം.

ഭൂരിപക്ഷത്തിന്റെ ഏറ്റക്കുറച്ചില്‍ അറിയാന്‍ മാത്രമാണ് ആളുകള്‍ കാത്തിരിക്കുന്നത്. അതു മറ്റാരേക്കാളും നന്നായറിയാവുന്ന കോടിയേരിയുടെ ലക്ഷ്യവും ഒരുവിധം രാഷ്ട്രീയമറിയുന്നവര്‍ക്കൊക്കെ പിടികിട്ടിയിട്ടുണ്ട്. ഏതായാലും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയുമൊക്കെ പറയേണ്ട കാര്യമാണ് അവര്‍ക്കു മുന്നില്‍ ചാടിക്കയറി കോടിയേരി പറഞ്ഞിരിക്കുന്നത്.

അടുത്തകാലത്തു കോടിയേരി നടത്തിയ മറ്റൊരു പ്രസ്താവനയിലുമുണ്ട് കൂര്‍ത്ത മുള്ളുകള്‍. സംസ്ഥാനഭരണത്തിന്റെ താക്കോല്‍സ്ഥാനങ്ങള്‍ ആര്‍.എസ്.എസ് കൈയടക്കിയിരിക്കുന്നെന്നായിരുന്നു അത്്. ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ പ്രതിപക്ഷം പലതവണ പറഞ്ഞ കാര്യമാണത്.
ഭരണകക്ഷിയുടെ സംസ്ഥാനസെക്രട്ടറി കൂടി അതു ശരിവയ്ക്കുന്നതോടെ മാധ്യമസിന്‍ഡിക്കേറ്റ് പറഞ്ഞിടത്തേക്കു കാര്യങ്ങള്‍ നീങ്ങുകയാണോയെന്ന സംശയത്തിലാണു നാട്ടുകാര്‍. അങ്ങനെയായാലും കുഴപ്പമൊന്നുമില്ല. ഗ്രൂപ്പിസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ പാതകമൊന്നുമല്ലല്ലോ. പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ വേണമെന്നും നൂറുപൂക്കള്‍ വിരിയണമെന്നുമൊക്കെ പണ്ടു മാവോ സഖാവ് പറഞ്ഞിട്ടില്ലേ. വിരിഞ്ഞോട്ടെ. നാട്ടുകാരതു കണ്ടാസ്വദിക്കട്ടെ.

*** *** ***
രാജ്യത്തെങ്ങും കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതു കണ്ടു മനംനൊന്ത മണിശങ്കര്‍ അയ്യര്‍ അറിയാതെ ഒരു അപരാധം പറഞ്ഞുപോയി. പാര്‍ട്ടിക്കു ശക്തമായ നേതൃത്വം വേണമെന്നും താഴേത്തട്ടു മുതല്‍ ദേശീയ അധ്യക്ഷപദവി വരെ തെരഞ്ഞെടുപ്പു വേണമെന്നുമൊക്കെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്്‌വിജയ്‌സിങും ഏതാണ്ട് അതുപോലെയൊക്കെ പറഞ്ഞു.

എന്നാല്‍, നമ്മുടെ നാട്ടുകാരായ വയലാര്‍ രവിക്കും ടോം വടക്കനുമൊന്നും അത് ഒട്ടും പിടിച്ചില്ല. ഉന്നതോദ്യോഗം വഹിച്ചിരുന്ന അയ്യര്‍ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടിയിലേക്കു കയറിവന്നതാണെന്നും അദ്ദേഹത്തിനു കോണ്‍ഗ്രസ് സംസ്‌കാരം എന്തെന്നറിയില്ലെന്നുമൊക്കെ വയലാര്‍ ഗര്‍ജിച്ചു. കോണ്‍ഗ്രസ് നേതൃത്വം മാറണമെന്നു പറയാന്‍ അയ്യര്‍ക്ക് അര്‍ഹതയില്ലെന്നു വടക്കന്‍ 'മല്‍യാല'ത്തില്‍ പറഞ്ഞു.

വയലാര്‍ രവിയും വടക്കനുമൊക്കെ പറഞ്ഞതു നേരാണ്. കോണ്‍ഗ്രസ് അധ്യക്ഷനെ വോട്ടുചെയ്ത് തെരഞ്ഞെടുക്കുന്ന പതിവ് പണ്ടു സ്വാതന്ത്ര്യത്തിനു മുന്‍പാണുണ്ടായിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യവും പാര്‍ട്ടിക്ക് അധികാരവുമൊക്കെ കിട്ടിയപ്പോള്‍ രീതിയൊക്കെ മാറി. ഹൈക്കമാന്‍ഡെന്നു പറയപ്പെടുന്ന ഒരു സംഘം ഒരു നേതാവിനെ തീരുമാനിക്കും. സാധാരണഗതിയില്‍ ആ നേതാവ് നെഹ്‌റു കുടുംബത്തില്‍ നിന്നായിരിക്കും.
നെഹ്‌റു കുടുംബത്തില്‍ ആര്‍ക്കും സൗകര്യമില്ലാത്ത ഘട്ടങ്ങളില്‍ മാത്രം ആ ചുമതല കുടുംബത്തിന്റെ ഏതെങ്കിലും വിധേയകേസരികളെ ഏല്‍പിക്കും. ഇങ്ങനെ നിയോഗിക്കപ്പെടുന്ന ആളെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ വരേ പഞ്ചപുച്ഛമടക്കി അംഗീകരിക്കുന്നതാണു കോണ്‍ഗ്രസിന്റെ നടപ്പുസംസ്‌കാരം. പാര്‍ട്ടി തകര്‍ന്നാലെന്ത്, സംസ്‌കാരം സംരക്ഷിക്കപ്പെടുക തന്നെ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago