യൂത്ത് കോണ്‍ഗ്രസ് സത്യഗ്രഹം നടത്തി
തുറവൂര്‍: പട്ടണക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പട്ടണക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യാഗ്രഹം നടത്തി.
ഡി.സി.സി പ്രസിഡന്റ് എം ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ബി റഫീക്ക് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിര്‍വാഹ സമിതി അംഗം എസ്.ശരത്, ഡി.സി.സി.ജനറല്‍ സെക്രട്ടറിമാരായ കെ.ആര്.രാജേന്ദ്രപ്രസാദ്, റ്റി.എച്ച് സലാം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ജയപാല്‍, സി..കെ.നസീര്‍, വി.എം.മഹേഷ്, ലളിത രാമനാഥന്, സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം വി.റ്റി.ബലറാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ബി.റഫീക്ക് അധ്യക്ഷത വഹിച്ചു.
ഡി.സി.സി.ജനറല്‍ സെക്രട്ടറി റ്റി.എച്ച് സലാം, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.കെ.ജയപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."