പകര്‍ച്ചവ്യാധികള്‍ വ്യാപകം: ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ണടക്കുന്നതായി ആരോപണം
ആര്‍പ്പൂക്കര : വിവിധ തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുമ്പോഴും ആരോഗ്യ പ്രവര്‍ത്തകര്‍ ഇത് കണ്ടില്ലന്നു് നടിക്കുന്നതായി ആരോപണം.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്‍വശത്ത് നിരവധി അനധികൃത തട്ടുകടകള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. വോട്ടുറപ്പിക്കാന്‍ മാത്രമായി മാറി മാറി വരുന്ന ഭരണാധികാരികള്‍ തട്ടുകള്‍ പ്രവര്‍ത്തിക്കുന്നതിന് മൗനാനുവാദം നല്‍കുന്നതായി ആക്ഷേപമുണ്ട്. ചില പഞ്ചായത്ത് മെമ്പര്‍മാര്‍ അനധികൃത തട്ടുകടക്കാരില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്നതായും ആക്ഷേപമുണ്ട്.
മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി വരുന്നവര്‍ ആശുപത്രി പരിസരത്തെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നിന്നു വാങ്ങി കഴിക്കുന്ന ഭക്ഷണം മറ്റ് രോഗങ്ങള്‍ക്ക് ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഒരാഴ്ച കാലമായി ആശുപത്രിയുടെ മുന്‍വശത്തുകൂടി കടന്നു പോകുന്ന റോഡ് പുനര്‍നിര്‍മ്മാണം നടത്തുകയാണ്. ഇതു മൂലമുള്ള പൊടിപടലം മുഴുവന്‍ തുറസായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലേക്ക് പ്രവേശിക്കുകയാണ്. റോഡില്‍ നിന്നുള്ള പൊടിപടലം ഭക്ഷണം നിര്‍മ്മിക്കുന്ന പാത്രങ്ങളിലേക്കും, മേശപ്പുറത്തേക്കും വീഴുകയാണ്.
ഈ ഭക്ഷണശാലയുടെ സമീപത്ത് തന്നെ മാലിന്യങ്ങള്‍ കൂട്ടിയിട്ടുന്നു.ഇതൊന്നും ചോദിക്കുവാനും, അന്വേഷിക്കുവാനും,ആരോഗ്യ, സാമൂഹ്യ, രാഷട്രീയ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്നു ആശുപത്രിയില്‍ എത്തുന്നവരെ കൂടാതെ നാട്ടുകാരും ചോദിക്കുന്നു.
രാത്രിയും പകലും രണ്ട് പേര്‍ക്ക് ഭീമമായ വാടകയ്ക്ക് നല്‍കിയാണ് കടയുടമ ചെയ്യുന്നത്.ദൂരസ്ഥലങ്ങളില്‍ നിന്നു രോഗികളുമായി വരുന്നവര രാത്രി കാലങ്ങളില്‍ എന്തെങ്കിലും ഭക്ഷണം തേടിവന്നാല്‍ തോന്നുന്ന വില ഈടാക്കും.ചോദ്യം ചെയ്യുന്നവര്‍ക്ക് നേരെ അസഭ്യവര്‍ഷമാണ്. ഇത്തരം അനധികൃത തട്ടുകടകള്‍ നീക്കം ചെയ്യുന്നതിനാവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."