വാഹനത്തില്‍ പുക; പരിഭ്രാന്തി
തൊടുപുഴ: വിനോദസഞ്ചാരികളുമായെത്തിയ വാഹനത്തിന്റെ എന്ജിന് ഭാഗത്തു നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് വാഹനം തണുപ്പിച്ച് അപകടമൊഴിവാക്കി.
നെല്ലാപ്പാറ സെഡാര്‍ ആശുപത്രിക്ക് സമീപമാണ് സംഭവം. തിരുവന്തപുരത്ത് നിന്ന് മൂന്നാറിലേക്ക് പോയ 13 സഞ്ചാരികളായിരുന്നു ടെമ്പോ ട്രാവലറിലുണ്ടായിരുന്നത്.
വാഹനം നെല്ലാപ്പാറയില്‍ എത്തിയപ്പോഴാണ് സൈലന്‍സറിന്റെ ഭാഗത്ത് നിന്ന് തീപ്പൊരിയുണ്ടാകുന്നത് ഡ്രൈവര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പ്രമോദ് ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ വണ്ടി നിര്‍ത്തി സഞ്ചാരികളെ പുറത്തിറക്കി. അപ്പോഴേയ്ക്കും ഉയര്‍ന്നതോതില്‍ വാഹനത്തില്‍ നിന്ന് പുക ഉയരുകയായിരുന്നു. സമീപവാസികളുടെ സഹായത്തോടെ എന്ജിന് ഭാഗത്തേക്ക് വെള്ളമൊഴിച്ചെങ്കിലും ചൂട് കുറയുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി വെള്ളമൊഴിച്ച് വാഹനം തണുപ്പിക്കുകയായിരുന്നു. സഞ്ചാരികളെ മറ്റൊരു വാഹനം ഏര്‍പ്പാടാക്കി മൂന്നാറിലേക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."