ഹോട്ടല്‍ മാലിന്യം പൊതു ഓടയിലൊഴുക്കി; നാട്ടുകാര്‍ പ്രതിഷേധിച്ചു
കാട്ടാക്കട: കള്ളിക്കാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് മാലിന്യം പൊതു ഓടയിലൊഴുക്കിയതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നാണ് രാവിലെ മാലിന്യം ഒഴുക്കിയത്. എല്ലാ ദിവസവും ഇത്തരത്തില്‍ മാലിന്യം ഓടയിലേക്ക് പമ്പ് ചെയ്തു ഒഴുക്കി വിടാറാണ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ കറന്റ് ഇല്ലാതിരുന്നതിനാല്‍ പതിവ് തെറ്റുകയും രാവിലെ മാലിന്യം പമ്പ് ചെയ്യുകയുമായിരുന്നു. പരിസരത്തു ദുര്‍ഗന്ധം രൂക്ഷമായത്തോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഹോട്ടലുകരുടെ അനധികൃത നടപടി കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ ആരോഗ്യവകുപ്പിനെയും പഞ്ചായത്തു സെക്രട്ടറിയേയും വിവരം അറിയിക്കുകയും ഹോട്ടലുകാര്ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു.
ഓടയില്‍ നിന്നൊഴുക്കുന്ന ജലം നെയ്യാറില്‍ ആണ് പതിക്കുന്നത്. ഒന്‍പതോളം കുടിവെള്ള പദ്ധതികളില്‍ ഉള്‍പ്പെട്ട നെയ്യാറില്‍ മലിന ജലം ഒഴുക്കിയതിനെതിരെ നടപടി എടുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്താല്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചു. മാലിന്യം ഒഴുക്കാന്‍ പാടില്ല എന്നും ഒരാഴ്ചക്കുള്ളില്‍ പകരം സംവിധാനം ഉണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു. അതെ സമയം പരിസരത്തെ മറ്റു ചില സ്ഥാപനങ്ങളും വീടുകള്‍ ഉള്‍പ്പടെ മാലിന്യം ഓടയില്‍ തള്ളുന്നതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."