രചന വേലപ്പന്‍ നായരെ ആദരിച്ചു
നെയ്യാറ്റിന്‍കര: മാനവ സംസ്‌കൃതി നെയ്യാറ്റിന്‍കര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലയാള ഭാഷയ്ക്ക് നല്‍കിയ സേവനങ്ങളുടെ അടിസ്ഥാനത്തില്‍ രചന വേലപ്പന്‍നായരെ ആദരിച്ചു. ചിത്രകാരനായ ആനന്ദ് വേലപ്പന്‍നായരുടെ ചിത്രം വരച്ചുകൊണ്ടാണ് ആദര സമ്മേളനത്തിന് തുടക്കം കുറിച്ചത്. 25 വര്‍ഷങ്ങളായി നെയ്യാറ്റിന്‍കരയിലെ ഭാഷാ വിദ്യാര്‍ഥികളെ കൈപിടിച്ചു നയിക്കുന്ന ഗുരുനാഥനാണ് വേലപ്പന്‍നായര്‍. ഐ.എന്‍.സി.ഐ ബ്ലോക്ക് പ്രസിഡന്റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ വേലപ്പന്‍നായരെ പൊന്നാട ചാര്‍ത്തി ആദരിച്ചു. സുമേഷ് കൃഷ്ണ ആദര പ്രഭാഷണം നടത്തുകയും കവിത അവതരിപ്പിക്കുകയും ചെയ്തു.
മാനവ സംസ്‌കൃതി ജില്ലാ ചെയര്‍മാന്‍ അഡ്വ.വിനോദ്‌സെന്‍, കൗണ്‍സിലര്‍മാരായ അഡ്വ.എല്‍.എസ്.ഷീല, ജോജിന്‍ , ആര്‍.അജിത, മാനവ സംസ്‌കൃതി ഭാരവാഹികളായ ഡോ.ബെറ്റിമോള്‍ മാത്യു, രാകേഷ് കമാല്‍, നിനോ അലക്‌സ്, കവളാകുളം സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുമ്പില്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."