HOME
DETAILS

സമയമറിഞ്ഞു പേശി, സഭയറിഞ്ഞും പേശി

  
backup
June 29 2016 | 05:06 AM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%aa%e0%b5%87%e0%b4%b6%e0%b4%bf-%e0%b4%b8%e0%b4%ad%e0%b4%af%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d

കാടുകയറി സംസാരിച്ച് സമയം കളയുന്ന പതിവിനു വിരാമമിടാനുള്ള തീരുമാനത്തോടെയാണ് ഇന്നലെ സഭാനടപടികള്‍ തുടങ്ങിയത്. നടപടികളില്‍ സമയനിഷ്ഠ പാലിച്ചുകൊണ്ട് സഭ രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30ന് പിരിയാന്‍ കക്ഷിനേതാക്കളുടെ യോഗത്തില്‍ തീരുമാനമായതായും വേണ്ടിവന്നാല്‍ ചില നടപടികള്‍ വെട്ടിച്ചുരുക്കിയാണെങ്കിലും തീരുമാനം നടപ്പാക്കാന്‍ നേതാക്കള്‍ സ്പീക്കറെ ചുമതലപ്പെടുത്തിയതായും തുടക്കത്തില്‍തന്നെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സഭയെ അറിയിച്ചു. അതനുസരിച്ച് ചോദ്യോത്തരവേള നിശ്ചിത സമയത്തു തന്നെ തീര്‍ന്നു. ബഹളത്തില്‍ മുങ്ങി അനിശ്ചിതമായി സമയം നീണ്ടുപോകാറുള്ള അടിയന്തിരപ്രമേയം പോലും കാര്യമായി സമയം അപഹരിച്ചില്ല. തലശ്ശേരിയിലെ കുട്ടിമാക്കൂലില്‍ ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അടിയന്തിരപ്രമേയത്തിനു നോട്ടിസ് നല്‍കിയ കെ.സി.ജോസഫ് വളരെ കുറച്ചു സമയമെടുത്താണ് സംസാരിച്ചത്. മറുപടി നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനും വാക്കുകള്‍ ചുരുക്കാന്‍ ശ്രദ്ധിച്ചു. അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം നീളുമെന്നു തോന്നിയപ്പോള്‍ പ്രസംഗം ചുരുക്കി വേണമെങ്കില്‍ ഇറങ്ങിപ്പോക്ക് നടത്താവുന്നതാണെന്ന് സ്പീക്കര്‍ പറഞ്ഞു. ചെന്നിത്തലയ്ക്കു ശേഷം സംസാരിച്ച പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഒ. രാജഗോപാലുമൊക്കെ ഏതാനും വാചകങ്ങള്‍ പറഞ്ഞു നിര്‍ത്തി. സഭാനടപടികളുടെ ഗൗരവം നഷ്ടപ്പെടുന്ന തലത്തിലേക്ക് പരാമര്‍ശങ്ങല്‍ പോകാതിരിക്കാനും അംഗങ്ങള്‍ ശ്രദ്ധിച്ചു.

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരും അനുവദിക്കപ്പെട്ട സമയപരിധിയില്‍ ഒതുങ്ങിനില്‍ക്കാന്‍ ശ്രദ്ധിച്ചു. സഭയിലെ കന്നിപ്രസംഗക്കാരായ പുതുമുഖങ്ങള്‍ ഇതില്‍ പ്രത്യേക ശ്രദ്ധ കാട്ടി. യു.ഡി.എഫിനെ രൂക്ഷമായി ആക്രമിച്ചുകൊണ്ടുളള വി.എസ് അച്യുതാനന്ദന്റെ പ്രസംഗം സമയപരിധി കടന്നപ്പോള്‍ പ്രതിപക്ഷത്തു നിന്ന് പ്രതിഷേധ സ്വരമുയര്‍ന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രി എന്ന പ്രത്യേക പരിഗണന വി.എസിനു നല്‍കാമെന്നായി സ്പീക്കര്‍. എന്നിട്ടും പ്രതിപക്ഷം തൃപ്തിപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ മന്ത്രി എ.കെ ബാലന്‍ ഇടപെട്ടു. നാലു മിനിറ്റും ഏതാനും സെക്കന്റുകളും വി.എസ് അധികം എടുത്തതിനു പകരം മറ്റു ഭരണപക്ഷാംഗങ്ങളുടെ സമയത്തില്‍ നിന്ന് അഞ്ചു മിനിറ്റ് വെട്ടിക്കുറയ്ക്കാമെന്ന് ബാലന്‍ ഉറപ്പുനല്‍കിയത് പ്രതിപക്ഷം അംഗീകരിച്ചു. അതനുസരിച്ച് ചില അംഗങ്ങളുടെ സമയം വെട്ടിക്കുറയ്ക്കുകയും ചെയ്തു.
ഒരിക്കല്‍ ലോക്‌സഭയില്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാന്നിധ്യം ഇപ്പോള്‍ അവിടെ കാണണമെങ്കില്‍ ഭൂതക്കണ്ണാടി വച്ചു നോക്കണമെന്നു പറഞ്ഞുകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗം തുടങ്ങിയത്. ബംഗാളില്‍ ഇപ്പോള്‍ സി.പി.എം ആരുടെ കൂടെയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. കേരളത്തില്‍ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന് നയപ്രഖ്യാപനത്തില്‍ പറഞ്ഞത് കെ.എം മാണി ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ഭരണകാലത്ത് വികസനം നടന്നെന്ന് സമ്മതിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും മാണി പറഞ്ഞു. വര്‍ഗീയ സംഘടനകളെ കൂട്ടുപിടിച്ചുകൊണ്ടാണ് ഇടതുപക്ഷം അധികാരം നേടിയതെന്ന് മുസ്‌ലിം ലീഗിലെ എന്‍. ഷംസുദ്ദീന്‍. രൂപത്തിലും വേഷത്തിലും മാത്രമല്ല കാഴ്ചപ്പാടുകളിലും താന്‍ ചെഗുവേരയ്‌ക്കൊപ്പമാണെന്നു വ്യക്തമാക്കുന്നതായിരുന്നു എം. രാജഗോപാലന്റെ പ്രസംഗം. മറ്റുള്ളവര്‍ക്കു പ്രകാശമാവാന്‍ സ്വയം കത്തിയെരിയണമെന്ന ചെയുടെ വചനം ഉദ്ധരിച്ചു തുടങ്ങിയ പ്രസംഗം സമയപരിധിക്കു മുമ്പു തന്നെ നിര്‍ത്തി. നയപ്രഖ്യാപനം എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള നന്ദികേടാണെന്ന് എന്‍.എ നെല്ലിക്കുന്ന്. എന്‍ഡോസള്‍ഫാന്‍ ഇരകളെക്കുറിച്ച് ഒരുവാക്ക് പോലും പറയാത്ത നയപ്രഖ്യാപനം കാസര്‍കോട് ജില്ലയില്‍ നിന്നുള്ള എം.എല്‍.എ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും നെല്ലിക്കുന്ന് പറഞ്ഞു. ഭരണപക്ഷത്തിനെതിരേ ആഞ്ഞടിച്ചുകൊണ്ടാണ് പി.ടി തോമസ് സംസാരിച്ചത്. സ്വന്തം വകുപ്പിന് ഒരു അവാര്‍ഡ് കിട്ടിയപ്പോള്‍ ഷിബു ബേബിജോണ്‍ നരേന്ദ്രമോദിയെ കണ്ടത് വലിയ കുറ്റമായി പ്രചരിപ്പിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ മോദിയെ ചെന്നുകണ്ട് ആറന്മുളക്കണ്ണാടി സമ്മാനിച്ചെന്ന് തോമസ്.
2020ഓടെ കേരളം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി.എസ് പറഞ്ഞെന്ന തോമസിന്റെ പരാമര്‍ശം കുറച്ചു സമയം ബഹളത്തിനിടയാക്കി. വി.എസ് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍ ക്രമപ്രശ്‌നമുന്നയിച്ചു പറഞ്ഞപ്പോള്‍, അതു വസ്തുനിഷ്ഠമായി തെളിയിക്കുന്നതു വരെ സഭയുടെ രേഖകളിലുണ്ടാവില്ലെന്നു സ്പീക്കര്‍. ഇതോടെ പ്രതിപക്ഷവും ക്രമപ്രശ്‌നമുന്നയിച്ചു. സ്പീക്കര്‍ക്കു വേണമെങ്കില്‍ പരാമര്‍ശം രേഖയില്‍ നിന്ന് നീക്കം ചെയ്യാമെന്നും എന്നാല്‍ തെളിയിക്കുന്നതു വരെ രേഖയിലുണ്ടാവില്ലെന്നു പറയാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നും വി.ഡി സതീശനും ചെന്നിത്തലയും വാദിച്ചതോടെ പ്രതിപക്ഷത്ത് ചെറിയ തോതില്‍ ബഹളമുയര്‍ന്നു. പ്രതിപക്ഷനേതാവ് പറഞ്ഞത് പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം ശാന്തരായി. 1.30ന് നടപടികള്‍ തീര്‍ക്കാനായില്ലെങ്കിലും 2.25ഓടെ സഭ പിരിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago