തെലങ്കാനയില്‍ ജഡ്ജിമാരുടെ പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയില്‍ ആന്ധ്രയിലെ ജഡ്ജിമാരെ നിയമിക്കുന്നതില്‍ പ്രതിഷേധിച്ച് ഹൈദരാബാദ് ഹൈകോടതി വിഭജിക്കണമെന്നാവശ്യപ്പെട്ട് തെലങ്കാനയില്‍ ജഡ്ജിമാരുടെ പ്രതിഷേധം. കീഴ്ക്കോടതി ജഡ്ജിമാരാണ് പ്രതിഷേധവുമായി രംഗത്തു വന്നത്. പ്രതിഷേധിച്ച തെലങ്കാന ജഡ്ജസ് അസോസിയേഷന് നേതാക്കള്‍ ഉള്‍പ്പെടെ 11 ജഡ്ജിമാരെ ഹൈദരാബാദ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെതുടര്‍ന്ന് ജഡ്ജിമാര്‍ കൂട്ടത്തോടെ 15 ദിവസത്തെ അവധിക്ക് അപേക്ഷ നല്കാന് തീരുമാനിച്ചതായും വിവരമുണ്ട്. ഇതിനിടയില്‍ 125 ജഡ്ജിമാര്‍ അസോസിയേഷന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കാനും അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷന് പ്രസിഡന്റ് കെ. രവീന്ദര്‍ റെഡ്ഡിയില്‍ രാജിനല്കിയവര് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇന്ന് സംസ്ഥാനത്ത് അസോസിയേഷന് ബന്ദിന് ആഹ്വാനം ചെയ്തു.
ജഡ്ജിമാരെ സസ്പെന്‍ഡ് ചെയ്ത നടപടിയെ തെലങ്കാന ഹൈക്കോടതി അഭിഭാഷക അസോസിയേഷനും അപലപിച്ചു. ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ദിലീപ് ബി. ഭോസാലെയെ പിന്‍വലിക്കണമെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനോടും രാഷ്ട്രപതിയോടും ആവശ്യപ്പെടുന്ന പ്രമേയവും അസോസിയേഷന് പാസാക്കി. തെലങ്കാനയിലെ കോടതികളില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ജഡ്ജിമാരെ നിയമിക്കുന്നതിനെതിരേ പ്രതിഷേധിച്ച ജഡ്ജിമാര്‍ ഹൈക്കോടതി വിഭജിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."