ജില്ലാതല പ്രവേശനോത്സവം തെക്കില്‍പ്പറമ്പ യു.പി സ്‌കൂളില്‍
കാസര്‍കോട്: പുതിയ അധ്യയന വര്‍ഷത്തിനു തുടക്കം കുറിച്ച് ജില്ലയിലെ വിദ്യാലയങ്ങളിലെല്ലാം ജൂണ്‍ ഒന്നിനു പ്രവേശനോത്സവം സംഘടിപ്പിക്കും. ജില്ലാതലത്തിലുള്ള പ്രവേശനോത്സവം കാസര്‍കോട് തെക്കില്‍പ്പറമ്പ ഗവ.യു.പിസ്‌കൂളില്‍ നടത്താന്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന ജില്ലാ വിദ്യാഭ്യാസ സമിതി യോഗം തീരുമാനിച്ചു.
ജൂണ്‍ ഒന്നിനു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രക്ഷിതാക്കളുടെയും വിദ്യാലയങ്ങളുടെയും കൂട്ടായ്മയില്‍ വിപുലമായ സാമൂഹ്യപരിപാടിയായി പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിക്കും.
ജില്ലാതല പ്രവേശനോത്സവങ്ങള്‍ക്കൊപ്പം ഉപജില്ല, പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളിലും എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവങ്ങള്‍ നടക്കും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെ അനുമോദിക്കാനും ഒപ്പം വിജയശതമാനത്തില്‍ പിന്നാക്കം പോയ വിദ്യാലയങ്ങളെ പ്രത്യേകം പരിഗണിച്ചുകൊണ്ടുമുന്നോട്ടു കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു. വിദ്യാലയവര്‍ഷാരംഭത്തില്‍ത്തന്നെ എല്ലാ വിദ്യാലയങ്ങളിലും മതിയായ അധ്യാപകരെ നിയമിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ഡി.ഡി.ഇ ഗിരീഷ് ചോലയില്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, പി. ഭാസ്‌കരന്‍, ആര്‍.എം.എസ്.എ. എ.പി.ഒ ഷൈല , ഡി.ഇ.ഒ നന്ദലാല്‍ ഭട്ട്, കെ. രാഘവന്‍, എ. പവിത്രന്‍, കെ. രാജീവന്‍, കെ.വി ദാമോദരന്‍, കെ. വിജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."