അശ്വാരൂഢ സേനയിലെ ആറു വയസ് മാത്രമുള്ള കുതിര ചത്തു
തിരുവനന്തപുരം: സിറ്റി പൊലിസിലെ കരുത്തനായ അശ്വാരൂഢ സേനയിലെ കുതിര ചത്തു. എന്നാല്‍ ചത്തവിവരം പുറത്തറിയിക്കാതെ പൊലിസ് ഒളിച്ചു വയ്ക്കുകയായിരുന്നു. ആറു വയസുകാരനായ അപ്പൂസ് എന്ന കുതിര രണ്ടാഴ്ച മുമ്പാണ് ചത്തത്.
മരണം സംഭവിച്ച ഉടനെ ബീമാപ്പള്ളിയിലെത്തിച്ച് ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് അവിടെത്തന്നെ മറവ് ചെയ്യുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയത് ഡോക്ടര്‍മാര്‍ക്ക് പകരം ക്ലാസ് ഫോര്‍ ജീവനക്കാരനായ കുതിരയുടെ പരിചാരകനായിരുന്നു.
വേനല്‍ക്കാലമായതിനാല്‍ കുതിരകള്‍ക്ക് നല്‍കുന്ന പുല്ലിന് ക്ഷാമമുണ്ട്. ഗുണനിലവാരമില്ലാത്ത പുല്ല് നല്‍കിയതുമൂലം ആമാശയത്തില്‍ അണുബാധയേറ്റാണ് കുതിര ചത്തതെന്നാണ് വിവരം.
സ്വാതന്ത്യദിനം, റിപ്പബ്ലിക്ക് ദിന പരേഡുകള്‍ക്കും തലസ്ഥാന നഗരത്തില്‍ രാത്രികാല പട്രോളിങിനും പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവചടങ്ങുകള്‍ക്കും അകമ്പടിക്കായാണ് അശ്വാരൂഡ സേനയെ ഉപയോഗിച്ചു വരുന്നത്. എ.ആര്‍ ക്യാംപ് അസി. കമാന്‍ഡന്റിന്റെ നിയന്ത്രണത്തിലാണ് കുതിരപ്പടയെങ്കിലും കുതിര ചത്തതിനെ പറ്റി അറിയില്ലെന്നാണ് മറുപടി. ഇരുപത്തഞ്ച് മുതല്‍ മുപ്പത് വരെയാണ് ഒരു കുതിരയുടെ ശരാശരി ആയുസ്. വെറും ആറു വയസ് മാത്രമുള്ള കുതില ചത്തതില്‍ അസ്വാഭാവികതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."