മുസ്ലിം അധികാര മുക്ത ഭാരതം സൃഷ്ടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുന്നെന്ന്
ശാസ്താംകോട്ട: അധികാരത്തിന്റെ വിവിധ ശ്രേണികളില്‍ നിന്ന് മുസ്ലിം ജനവിഭാഗത്തെ പൂര്‍ണമായും തുടച്ചുനീക്കി മുസ്ലിം അധികാരമുക്ത ഭാരതം സൃഷ്ടിക്കാന്‍ യു.പി തെരഞ്ഞടുപ്പിലൂടെ ബി.ജെ.പി ആരംഭംകുറിച്ചിരിക്കുകയാണെന്ന് നാഷനല്‍ മുസ്ലിം കൗണ്‍സില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം കുറ്റപ്പെടുത്തി. യു.പിയില്‍ ഇരുപത് ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് ഒരാളെപ്പോലും മത്സരിപ്പിക്കാത്തതിലൂടെ ഇത് വ്യക്തമാണെന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് എ റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം സി.എ ബഷീര്‍കുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ വൈ.എ സമദ്, ചാത്തന്നൂര്‍ ബഷീര്‍, ഷാഹുല്‍ഹമീദ് കരേര, നെടുമ്പന ജാഫര്‍, പുരക്കുന്നില്‍ അഷ്റഫ്, അര്‍ത്തിയില്‍ അന്‍സാരി, പോരുവഴി ജലീല്‍, പതാരം മുഹമ്മദ് കുഞ്ഞ്, തോപ്പില്‍ ബദറുദ്ദീന്‍, ചക്കുവള്ളി നസീര്‍, എം ബഷീര്‍കുട്ടി, കുറ്റിയില്‍ നവാസ്, ഇബ്രാഹിംകുട്ടി വാഴയില്‍, നിസാം പറങ്കിമാംവിള, എ.കെ ഷുക്കൂര്‍, എം ഷാനവാസ്, വൈ അഷ്റഫ് സഫ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."