ജലം സംരക്ഷിക്കാനുള്ള ബോധവല്‍ക്കരണം സാമൂഹ്യ ബാധ്യത: സയ്യിദ് മുഹ്‌സിന്‍കോയ തങ്ങള്‍
കൊല്ലം: സര്‍വജീവജാലങ്ങളേയും ബാധിക്കുന്ന ജല പ്രശ്‌നത്തിന് സാധ്യമായ പരിഹാരം കാണുന്നതിനുള്ള ബോധവല്‍ക്കരണം സാമൂഹ്യബാധ്യതയാണെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കൊല്ലം ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹ്‌സിന്‍കോയ തങ്ങള്‍ അല്‍ ഐദറൂസി അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജലസംരക്ഷണ ബോധന കാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് കൊല്ലം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് ഇ ഷിഹാബുദ്ദീന്‍ ഫൈസി വിഷയാവതരണം നടത്തി. എസ്.വൈ.എസ് സെക്രട്ടറിയേറ്റ് മെമ്പര്‍ എസ് അഹമ്മദ് ഉഖൈല്‍ മുഖ്യപ്രഭാഷണം നടത്തി.
ശംസുദ്ദീന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ റഹീം റഷാദി, തടിക്കാട് ശരീഫ് കാശ്ഫി, ഷാജഹാന്‍ അമാനി, അബ്ദുല്‍ ജവാദ് ബാഖവി, മുഹമ്മദ് സിയാദ്, അബ്ദുള്ള കുണ്ടറ, നിസാമുദ്ദീന്‍ മുസ്‌ലിയാര്‍, ഷാജഹാന്‍ കാശ്ഫി, എസ് മുഹമ്മദ് ഷാ, മുഹമ്മദലി മുസ്‌ലിയാര്‍, അന്‍സര്‍ പള്ളിമുക്ക്, സലീം റഷാദി, ജലാലുദ്ദീന്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് സുഹൈല്‍, തല്‍ഹത്ത് അമാനി, എ ബഷീര്‍ ഫൈസി, പോളയത്തോട് റഹീം, ഐ സുലൈമാന്‍കുഞ്ഞ്, അബ്ദുല്‍ ജബ്ബാര്‍, എന്‍ അന്‍സാരി, ബഷീര്‍ മുസ്‌ലിയാര്‍, ബിസ്മില്ലാഖാന്‍, മുഹമ്മദ് അമീന്‍ പ്രസംഗിച്ചു. 31 വരെയാണ് കാംപയിന്‍. ഈ കാലയളവില്‍ 'ജലം അമൂല്യമാണ്' എന്ന പ്രമേയത്തില്‍ ലഘുലേഖാ വിതരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, നിയോജക മണ്ഡല തല പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."