റമദാനില്‍ അഖ്സ പള്ളിയില്‍ ജൂതരുടെ പ്രവേശനം തടഞ്ഞു
ജറുസലേം: മുസ്ലിംകളുടെ മൂന്നാമത്തെ ഹറമായ മസ്ജിദുല്‍ അഖ്സയില്‍ റമദാനില്‍ ജൂതര്‍ക്ക് പ്രവേശനം നിരോധിച്ചു. കഴിഞ്ഞദിവസം ഇതുലംഘിച്ച് ജൂതര്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. തുടര്‍ന്നാണ് ഇസ്റാഈല്‍ അധികൃതരുടെ തീരുമാനം. അടുത്തയാഴ്ച വരെ തീരുമാനത്തിന് പ്രാബല്യമുണ്ടാകുമെന്ന് പൊലിസ് വക്താവ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ മുസ്ലിംകള് പള്ളിയില്‍ ജൂതര്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെതിരേ പ്രക്ഷോഭത്തിലായിരുന്നു. റമദാനില്‍ അവസാനത്തെ 10 ദിവസം പള്ളിയില്‍ മുസ്ലിംകള്ക്ക് മാത്രമായി സന്ദര്‍ശനം പരിമിതപ്പെടുത്താമെന്നായിരുന്നു നേരത്തെയുള്ള ധാരണ. പ്രതിഷേധക്കാരും പൊലിസും ഈ വിഷയത്തില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ഫലസ്തീന് പൗരന്മാരാണെന്ന് ഫലസ്തീന് റെഡ്ക്രസന്റ് അറിയിച്ചു. നിലവില്‍ അഖ്സപള്ളിക്ക് അകത്ത് മുസ്ലിംകള്ക്കും ജൂതര്‍ക്കും പ്രാര്‍ഥനയ്ക്ക് അനുമതിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."