HOME
DETAILS
MAL
നിപയെ പ്രതിരോധിക്കാന്‍ മരുന്നെത്തി
backup
May 23 2018 | 07:05 AM
കോഴിക്കോട്: നിപാ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചു. രോഗപ്രതിരോധത്തിന് സഹായിക്കുന്ന 'റിബവൈറിന്‍' എന്ന മരുന്നാണ് എത്തിച്ചത്. 2000 ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. പരിശോധനയ്ക്കു ശേഷമേ മരുന്നു നല്കിത്തുടങ്ങുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിപാ വൈറസ് രോഗലക്ഷണങ്ങളുള്ള പതിനഞ്ചിലധികം പേരാണ് ചികിത്സയിലുള്ളത്.
നിപാ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച ആരോഗ്യവകുപ്പ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."