സിവില്‍ സര്‍വ്വീസ് അക്കാദമി ഉദ്ഘാടനവും ദേശീയ സെമിനാറും
തിരുവനന്തപുരം: ബ്രെയിന്‍ ഓള്‍ ഇന്ത്യ സിവില്‍ സര്‍വീസ് അക്കാദമിയുടെ ഉദ്ഘാടനവും ദേശീയ സെമിനാറും നാളെ നടക്കും.
മൗലാനാ അബ്ദുള്‍കലാം ആസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റും ബ്രെയിന്‍ ആള്‍ ഇന്ത്യ സിവില്‍ സര്‍വ്വീസ് അക്കാഗമിയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിജെടി ഹാളില്‍ രാവിലെ 8.30 ക്ക് ആരംഭിക്കുന്ന സെമിനാര്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉദ്ഘാടനം ചെയ്യും. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം നിര്‍വ്വഹിക്കും.
മൗലാനാ അബ്ദുള്‍കലാം ആസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ തൈക്കൂട്ടത്തില്‍ സക്കീര്‍ ലോഗോ പ്രകാശനം നിര്‍വ്വഹിക്കും.
ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറിമാരായ ആര്‍.രാമചന്ദ്രന്‍ നായര്‍, കെ.ജയകുമാര്‍, മുന്‍ യു.എന്‍. അംബാസിഡര്‍ ടി.പി.ശ്രീനിവാസന്‍, മുന്‍ ഡി.ജി.പി മാരായ ജേക്കബ് പൊന്നൂസ്, അലക്‌സാണ്ടര്‍ ജേക്കബ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ആയുഷ് ഡയറക്ടര്‍ ഡോ.ബി. അശോക് തുടങ്ങിയവര്‍ പങ്കെടുക്കും. സിവില്‍ സര്‍വ്വീസ് രംഗത്ത് ഉത്തരേന്ത്യന്‍
വിദ്യാര്‍ത്ഥികളോടൊപ്പം കേരളത്തിലെ വിദ്യാര്‍ത്ഥികളേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിരുദ തലത്തില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് സൗജന്യ പരിശീലനവും നല്‍കുമെന്നും ബ്രെയിന്‍ ആള്‍ ഇന്ത്യ സിവില്‍ സര്‍വ്വീസ് അക്കാദമി ഡയറക്ടര്‍ എന്‍.വി.മാധവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."