സ്ത്രീകളുടെ പുരോഗതിക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുക: സ്വാദിഖലി തങ്ങള്‍
മലപ്പുറം: സ്ത്രീകളുടെ ധാര്‍മിക വിദ്യാഭ്യാസ പുരോഗതിക്കായി നവസാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദവും പ്രായോഗികവുമാണെന്നത് ബോധ്യപ്പെട്ട പശ്ചാതലത്തില്‍ സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വിപുലപ്പെടത്തേണ്ടതിനുള്ള സാധ്യതകള്‍ പഠിക്കുകയും അത് വിപുലീകരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെണെന്നും തങ്ങള്‍ പറഞ്ഞു. റിട്രെയ്‌സ് ഇസ്‌ലാമിക് മിഷനു കീഴില്‍ കാരുണ്യ സ്പര്‍ശം പദ്ധതിയിലൂടെ കോട്ടക്കല്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന് വിവിധ ഉപകരണങ്ങള്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ലാണ് ഓണ്‍ലൈന്‍, ഓഫ്‌ലൈനുകളിലായി മതപഠന ക്ലാസുകള്‍, ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്കായി പാണക്കാട് സയ്യിദത്ത് സുല്‍ഫത്ത് ബീവി, പണക്കാട് സയ്യിദത്ത് സജ്‌നത്ത് ബീവി എന്നിവര്‍ ഉപദേശക സമിതിയും റംല അമ്പലക്കടവ് കോഡിനേറ്ററുമായി റിട്രൈസ് തുടങ്ങിയത്.
പാണക്കാട് ഹാദിയ സെന്ററില്‍ സംഘടിപ്പിച്ച കാരുണ്യ സ്പര്‍ശം പരിപാടിയില്‍ വളവന്നൂര്‍ ബാഫഖി വഫിയ്യ പ്രിന്‍സിപ്പല്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി വളവന്നൂര്‍ അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സാലിം ഫൈസി കൊളത്തൂര്‍, മുഹമ്മദ് ഫൈസി അടിമാലി, അതാഉള്ള ഹസനി, അബ്ദുര്‍റഹ്മാന്‍ സഈദ് കോട്ടക്കല്‍, കോട്ടക്കല്‍ പെയിന്‍ ആന്റ് പേലിയേറ്റീവ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, താജു തോപ്പില്‍, കോഡിനേറ്റര്‍ രവി കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്തു. റഫീഖ് ഹുദവി കാട്ടുമുണ്ട സ്വാഗതംവും ഹാഫിള് അമീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."