തൂത്തുകുടി വെടിവയ്പ്പ്: മനുഷ്യാവകാശ കമ്മിഷന് നോട്ടിസയച്ചു
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനു മുമ്പില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കു നേരെ നടത്തിയ വെടിവയ്പ്പില്‍11 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് തമിഴ്നാട് സര്‍ക്കാരിനോട് വിശദീകരണം തേടി.
വെടിവയ്പ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും രാണ്ടാഴ്ചയ്ക്കുള്ളില് നല്‍കണമെന്നാവശ്യപ്പെട്ട് കമ്മിഷന് തമിഴ്നാട് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും പൊലിസ് മേധാവി ടി.കെ രാജേന്ദ്രനുമാണ് നോട്ടിസയച്ചത്. സംഭവം മാധ്യമങ്ങള്‍ മുഖേന അറിഞ്ഞ കമ്മിഷന് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റവര്‍ക്കു നല്കുന്ന ചികിത്സാ വിവരങ്ങളും കമ്മിഷന് ആരാഞ്ഞിട്ടുണ്ട്. ഇതുപോലുള്ള വന്‍ ജനകീയ പ്രക്ഷോഭം മുന്‍കൂട്ടി കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കമ്മിഷന് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."