HOME
DETAILS
MAL
പനി ചികിത്സാ വാര്‍ഡുകള്‍ സജ്ജീകരിച്ചു
backup
June 29 2016 | 05:06 AM
കൊല്ലം: ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും പനി ചികിത്സാ വാര്‍ഡുകള്‍ സജ്ജീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ 1296 പേര് ഒ.പി വിഭാഗത്തില്‍ പനിക്ക് ചികിത്സ തേടി.
30 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 29 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു. 13 പേരില്‍ രോഗം സ്ഥിരീകരിച്ചു. കരവാളൂര്‍, പിറവന്തൂര്‍, മാങ്ങോട്, പത്തനാപുരം, ഏരൂര്‍, അച്ചന്‍കോവില്‍, കുളക്കട, തെന്മല, ചവറ എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 304 പേര് വയറിളക്കം ബാധിച്ച് ചികിത്സ തേടി. നാലുപേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."