പി.എസ്.സി. അറിയിപ്പ്
ഒ.എം.ആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 557 2015 പ്രകാരം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് 2016 ജൂലൈ 20ന് രാവിലെ 7.30 മണിമുതല്‍ 9.15 വരെ നടക്കും.
ഒ.എം.ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
അഭിമുഖം
കാറ്റഗറി നമ്പര്‍ 80 2015 പ്രകാരം ഫുഡ്‌സേഫ്റ്റി വകുപ്പില്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂണ്‍ 29, 30, ജൂലൈ 1, 20, 21, 22, 27 തീയതികളില്‍ പി.എസ്.സി കോഴിക്കോട് മേഖലാ ജില്ലാ ഓഫിസുകളില്‍ വച്ചും ഇടുക്കി ജില്ലയില്‍ കാറ്റഗറി നമ്പര്‍ 666 2012 പ്രകാരം ആരോഗ്യ വകുപ്പ്മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ ജൂലൈ 13, 14, 15 തീയതികളിലും കാറ്റഗറി നമ്പര്‍ 491 2014, 492 2014, 193 2014 എന്നിവ പ്രകാരം ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍, എല്‍.സിഎ.ഐ, മുസ്‌ലിം) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ 2016 ജൂലൈ 21 നും പി.എസ്.സി ഇടുക്കി ജില്ലാ ഓഫിസില്‍ വച്ചും നടത്തുന്നു.
സര്‍ട്ടിഫിക്കറ്റ് പരിശോധന
കാറ്റഗറി നമ്പര്‍ 529 2012 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കാര്‍പെന്റര്‍) തസ്തികയിലേക്ക് അപേക്ഷ അയച്ച യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 11, 12, 13 തീയതികളില്‍ കെ.പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ നടത്തും.
വകുപ്പുതല പരീക്ഷ
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ജൂനിയര്‍ മെമ്പര്‍മാര്‍ക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ ജൂലൈ 20 മുതല്‍ 28 വരെയുള്ള തീയതികളില്‍ രാവിലെ 10 മണിമുതല്‍ 1 മണി വരെ പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫിസില്‍ നടത്തുന്നു.
പരീക്ഷയുടെ ടൈംടേബിള്‍ പി.എസ്.സി വെബ്‌സൈറ്റില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."