ആര്‍മി നഴ്സിങ് പരീക്ഷയില്‍ ഒന്നാം റാങ്ക്; നാടിന് അഭിമാനമായി ദേവു
കരുനാഗപ്പള്ളി: അഖിലേന്ത്യാ ആര്‍മി നഴ്സിങ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ദേവു നാടിന്റെ അഭിമാനമായി.
കുലശേഖരപുരം പഞ്ചായത്തില്‍ കോട്ടയ്ക്കപുറം ദീപുവിഹാറില് ദേവു പ്രഹ്ലാദനാണ് അഖിലേന്ത്യാ ആര്‍മി നഴ്സിങ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. ലക്നൗവിലെ മിലിട്ടറി വകുപ്പിന്റെ കീഴിലുളള കോളജ് ഓഫ് നഴ്സിങിലായിരുന്നു പഠനം. കോളജില്‍ നടന്ന അനുമോദന ചടങ്ങില്‍ മേജര്‍ ജനറല്‍ എ.കെ.ഹുഡ ഉപഹാരം നല്കി. കോഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയന്‍ കരുനാഗപ്പള്ളി ഏരിയാ ട്രഷററും കുലശേഖരപുരം സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പര്‍ 218ലെ ജീവനക്കാരന് പ്രഹ്ലാദന്റെയും, കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതി ജീവനക്കാരിയായ ലളിതമ്മയുടേയും മകളാണ്. ദീപുവാണ് സഹോദരന്.
രണ്ടു ദിവസം കഴിഞ്ഞ് നാട്ടിലെത്തുന്ന ദേവുവിന് സ്വീകരണം നല്കാന് കാത്തിരിക്കുകയാണ് കുലശേഖരപുരത്തേ കോട്ടയ്ക്കുപുറം ഗ്രാമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."