HOME
DETAILS

ട്രംപ്- കിം കൂടിക്കാഴ്ച്ച സംശയത്തില്‍

  
backup
May 23, 2018 | 8:43 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%bf%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d


വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അടുത്തമാസം നടക്കാനിരിക്കുന്ന ഉച്ചകോടിയില്‍ സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയോട് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഉച്ചകോടി നടക്കാതിരിക്കാനും വൈകാനും സാധ്യതയുണ്ടെന്ന്ട്രംപ് പറഞ്ഞു. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയെ വൈറ്റ് ഹൗസില്‍ സ്വീകരിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവായുധം ഉപേക്ഷിക്കാന്‍ യു.എസ് നിര്‍ബന്ധിക്കുകകയാണെങ്കില്‍ ട്രംപുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഉ.കൊറിയ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് മുന്‍പ് എന്ത് ആവശ്യങ്ങളാണ് യു.എസ് മുന്നോട്ടുവച്ചതെന്നത് സംബന്ധിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവ നിര്‍വ്യാപനം നിര്‍ബന്ധമാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കല്‍ അനിവാര്യമാണ്. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൂടിക്കാഴ്ച നടത്തേണ്ട ആവശ്യം തങ്ങള്‍ക്കില്ല. കിം ജോങ് ഉന്നിന്റെ രണ്ടാമത്തെ ചൈനാ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹത്തിന്റെനിലപാടുകളില്‍ മാറ്റം വുന്നുവെന്ന് ട്രംപ് പറഞ്ഞു.
അതിനിടെ കിമ്മും ട്രംപും തമ്മില്‍ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചക്കുള്ള യു.എസ് തയാറെടുപ്പിലാണെന്ന് വിദേശകാര്യ സെക്രട്ടറി മൈംക് പോംപിയോ പറഞ്ഞു. ഉത്തരകൊറിയയുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ചൈനയുടെ ചരിത്രപരമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിമ്മുമായുള്ള കൂടിക്കാഴ്ചക്കുള്ള തടസ്സങ്ങള്‍ പരിഹരിക്കുകയെന്നുള്ളതാണ് മൂണ്‍ ജോയുടെ യു.എസ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. യു.എസ് - ദ.കൊറിയ സംയുക്ത സൈനിക അഭ്യാസം നടത്തുന്നതിനെതിരേ ഉ.കൊറിയ രംഗത്തെത്തിയിരുന്നു. കൂടാതെ ദ.കൊറിയയുമായുള്ള കൂടിക്കാഴ്ച ഉ.കൊറിയ റദ്ദാക്കിയിരുന്നു. യു.എസിന്റെ പ്രകോപനപരമായ പ്രസ്താവനകള്‍ക്കെതിരേ ഉ.കൊറിയ രൂക്ഷമായി പ്രതിരിച്ചിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  13 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  13 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  13 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  13 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  13 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  13 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  13 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  13 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  13 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  13 days ago