HOME
DETAILS

മദ്‌റസ അധ്യാപകന്റെ വധം: പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനു കഴിഞ്ഞത് അഭിമാനകരമായ നേട്ടമെന്നു സി.പി.എം

  
backup
March 24, 2017 | 6:57 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa


കാസര്‍കോട്: ചൂരിയില്‍ മദ്‌റസഅധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ചുരുങ്ങിയ സമയത്തിനകം അറസ്റ്റ് ചെയ്യാന്‍ പൊലിസിനു കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഗീയ സംഘടനകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളും മദ്യപാനവും സ്വാധീനം ചെലുത്തിയ കൗമാരക്കാരായ പ്രതികള്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നത് വ്യക്തമായിരിക്കുകയാണ്.
എവിടെയെങ്കിലും നിസാര പ്രശ്‌നങ്ങളുണ്ടായാല്‍ അതു പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം സൗകര്യമായി കിട്ടുന്ന ആരെയും കൊലപ്പെടുത്താനുള്ള വര്‍ഗീയ ഭ്രാന്തിന്റെയും മദ്യപാനത്തിന്റെയും ഒത്തുച്ചേരല്‍ സൃഷ്ടിച്ച ക്രിമിനല്‍ മനോഭാവമാണ് ഈ സംഭവത്തില്‍ പ്രകടമായത്.
ഇത്തരം ക്രിമിനല്‍ മനോഭാവം പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പി-ആര്‍.എസ്.എസ് ശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുടെ അസഹിഷ്ണുത നിറഞ്ഞ പ്രവര്‍ത്തനവും വിഷലിപ്തമായ വര്‍ഗീയ പ്രചരണവുമാണ് കാസര്‍കോട് സംഘര്‍ഷത്തിന്റെ അടിസ്ഥാനകാരണമെന്ന വസ്തുത ഒരിക്കല്‍ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നും സി.പി.എം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'റൊണാൾഡോയുടെ കരാർ ആ ക്ലബ്ബിന്റെ ഡിഎൻഎ നശിപ്പിച്ചു'; തുറന്നടിച്ച് ഇതിഹാസ താരം ബുഫൺ

Football
  •  14 days ago
No Image

കേരളത്തിൽ എസ്.ഐ.ആർ നടപടികൾ നീട്ടി; ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ

Kerala
  •  14 days ago
No Image

അമ്പലവയലിൽ മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

Kerala
  •  14 days ago
No Image

കുവൈത്ത് വിമാനത്താവളത്തിലെ T2 ടെർമിനൽ; പൂർത്തീകരണത്തിന് അന്തിമ തീയതി നിശ്ചയിച്ചു, 2026 നവംബറോടെ പ്രവർത്തനക്ഷമമാകും

Kuwait
  •  14 days ago
No Image

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

National
  •  14 days ago
No Image

മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി; പിന്നാലെ കിണറ്റിൽ

Kerala
  •  14 days ago
No Image

മെസ്സിയെ പരിഹസിച്ചു, റൊണാൾഡോയ്ക്ക് നേരെ ആരാധകരുടെ രൂക്ഷ വിമർശനം

Football
  •  14 days ago
No Image

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

സിനിമാ മേഖലയിലെ യുവതി ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി പിടിയിൽ; ഡാൻസാഫ് റെയിഡിൽ 22 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു

crime
  •  14 days ago
No Image

ഹജ്ജ് 2026; കേരളത്തില്‍ നിന്ന് 391 പേര്‍ക്ക് കൂടി അവസരം

Kerala
  •  14 days ago