കാര്‍ഷിക സമൃദ്ധി തിരിച്ചുപിടിക്കാന്‍ കുടുംബശ്രീ കൈകോര്‍ക്കുന്നു
കരുനാഗപ്പള്ളി: കേരളത്തിന്റെ നഷ്ടപ്പെട്ടുപോയ കാര്‍ഷികസമൃദ്ധി തിരിച്ചുപിടിക്കാന്‍ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമാണെന്ന് കൊല്ലം ജില്ലാ പഞ്ചായത്ത് മെംബര്‍ അനില്‍ എസ്. കല്ലേലിഭാഗം അഭിപ്രായപ്പെട്ടു.
തഴവ പാവുമ്പയില്‍ മണപ്പള്ളി 11ാം വാര്‍ഡില്‍ പത്തേക്കറില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന കരനെല്ല് കൃഷിയുടെ വിത്ത് വിതയ്ക്കല്‍ ചടങ്ങ് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടില്‍ മുമ്പെങ്ങുമില്ലാത്തവിധം പേരറിയാത്തതും പ്രതിരോധിക്കാന്‍ കഴിയാത്തതുമായ മാരകരോഗങ്ങള്‍ കടന്നുവരുന്നത് ഭക്ഷ്യസുരക്ഷിതത്വം ഇല്ലാത്തതുകൊണ്ടാണെന്നും വിഷരഹിതമായ കാര്‍ഷിക ഉല്പന്നങ്ങളുടെ സ്വയം പര്യാപ്തതയിലൂടെ മാത്രമേ ഈ വിപത്തിനെ നേരിടാന്‍ കഴിയൂ എന്നും അതിനായി കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നാടിന്റെ ആകെ പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഭാനുമതി ടീച്ചര്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് മുന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി രാജന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് വികസനസമിതിയംഗങ്ങളായ ചിത്രഭാനു, ആറാട്ട്ബാബു, ചന്ദ്രാങ്കതന്‍, രാധാകൃഷ്ണപിള്ള, വര്‍ഗീസ്‌വൈപ്പൂട്ടില്‍, സി.ഡി.എസ് മെംബര്‍ രമ്യ, ശ്യാമള, ഷൈലജ, മിനി, വാര്‍ഡ് മെമ്പര്‍ പാവുമ്പ സുനില്‍, എ.ഡി.എസ് പ്രസിഡന്റ് ശ്രീവിദ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."