കന്നുകാലികള്‍ക്ക് ഇന്‍ഷൂറന്‍സ് ഉറപ്പാക്കും: മന്ത്രി കെ രാജു
കുമ്പള: സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും 75 ശതമാനം സബ്‌സിഡിയില്‍ ഇന്‍ഷൂറന്‍സ് ഉറപ്പാക്കുമെന്ന് വനം, വന്യജീവി, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി കെ രാജു പറഞ്ഞു. കുമ്പള പഞ്ചായത്തിലെ നായ്ക്കാപ്പില്‍ ജില്ലാ റീജ്യണല്‍ ഡയറി ലബോറട്ടറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യുന്നതിനായി യുനൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ ധാരണയായിട്ടുണ്ട്. ഈ മാസം തന്നെ 25,000 കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇതിനായി കര്‍ഷകര്‍ ക്ഷീര-മൃഗസംരക്ഷണ ഓഫിസുമായി ബന്ധപ്പെടണം. കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യുന്നതിനായി 50 ശതമാനം സര്‍ക്കാരും 25 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചെലവഴിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കലക്ടര്‍ കെ ജീവന്‍ബാബു എന്നിവര്‍ വിവിധ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ പുണ്ഡരീകാക്ഷ, കെ.പി സതീഷ്ചന്ദ്രന്‍, വി രാജന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ്കുഞ്ഞി ചായിന്റടി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോഷി ജോസഫ്, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ക്ഷീരവികസന സംഘം സെക്രട്ടറി, പ്രസിഡന്റുമാര്‍ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് ക്ഷീരവികസന സെമിനാര്‍, ക്ഷീരകര്‍ഷക പാര്‍ലമെന്റ്, ഗവ്യജാലകം തുടങ്ങിയവയും നടന്നു.
ഇന്ന് വീട്ടിയാടി ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദര്‍ശനവും ക്ഷീരസംഘം പുതുതായി നിര്‍മിച്ച കെട്ടിട ഉദ്ഘാടനവും നടക്കും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. കന്നുകാലി പ്രദര്‍ശനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
3.30 കോടി ചെലവിട്ടാണ് 4500 അടി ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ റീജ്യണല്‍ ഡയറിലബോറട്ടറിക്കായി മൂന്ന് നില കെട്ടിടം നിര്‍മിച്ചത്.
ക്ഷീരപരിശീലന കേന്ദ്രം, ഹോസ്റ്റല്‍ തുടങ്ങിയവയും കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. പാല്‍, പാലുല്‍പ്പന്നങ്ങള്‍, കാലിത്തീറ്റ, കുടിവെളളം എന്നിവയുടെ എല്ലാവിധ പരിശോധനകളും ഈ ലബോറട്ടറിയില്‍ നടത്താനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."