മെറ്റ്‌സ് കോളജിലെ വിദ്യാര്‍ഥി പീഡനം; കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
മാള: മാള മെറ്റ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജനീയറിംഗ് കോളജിലെ വിദ്യാര്‍ഥി പീഡനങ്ങള്‍ക്കെതിരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് ഭീമഹര്‍ജി സമര്‍പിക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മയുടെ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. കോളജ് മാനേജ്‌മെന്റ് നടത്തി വരുന്ന വിദ്യാര്‍ഥി പീഡനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും പ്രതിരോധിക്കുക ലക്ഷ്യമാക്കിയാണ് വിദ്യാര്‍ഥികളുടെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.
കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ പിഴ നല്‍കണം, പിഴയീടാക്കാമെന്ന ലക്ഷ്യവുമായി ലഹരി വസ്തുക്കളുടെ ഉപയോഗം മാനേജ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യമാണ് കോളജില്‍ ഉള്ളത് തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്. മാനേജ്‌മെന്റിന്റെ നിഷ്ഠൂര നടപടികള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
മാള വ്യാപാരഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ആള്‍ ഇന്ത്യാ സേവ് എജ്യൂക്കേഷന്‍ സംസ്ഥാന സെക്രട്ടറി എം.ഷാജര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു.
എം.കെ ഷഹ്‌സാദ് അധ്യക്ഷനായി. സേവ് എജ്യൂക്കേഷന്‍ ജില്ലാ കമ്മിറ്റിയംഗം എ.എം സുരേഷ്, സാജന്‍ സാഗര്‍, ലിയോ നെയ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി പതിനഞ്ച് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."