HOME
DETAILS
MAL
സഹപാഠിക്കായി ഒരുക്കിയ സ്നേഹവീട് സമര്‍പ്പിച്ചു
backup
March 24 2017 | 20:03 PM
തിരൂര്‍: കൂട്ടായി എം.എം.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഉണ്ണ്യാല്‍ പുതിയകടപ്പുറം സ്വദേശിനി ഹസീനയ്ക്കായി വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നൊരുക്കിയ സ്നേഹ വീട് സാഹിത്യകാരന് ആലങ്കോട് ലീലാകൃഷ്ണന് സമര്‍പ്പിച്ചു. ഉണ്യാല്‍ പുതിയകടപ്പുറത്ത് നടന്ന താക്കോല്‍ദാന ചടങ്ങ് നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി സുഹറ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.കെ അനിത അധ്യക്ഷയായി.എ.കെ സൗദാബി, പി.പി സഫറുള്ള, എം.ടി ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."