വഴിയില്ലാതെ കരിങ്കല്‍ ഭിത്തി കെട്ടിയ വനപാലകരുടെ നടപടിയില്‍ പ്രതിഷേധം
കരുളായി: വഴിവിടാതെ കരിങ്കല്‍ ഭിത്തികെട്ടിയ വനപാലകരുടെ നടപടിയില്‍ ദുരിതത്തിലായി വനത്തെ ആശ്രയിക്കുന്നവര്‍. കരുളായി വനം റെയ്ഞ്ചിലെ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനിലെ വനാതിര്‍ത്തിയില്‍ വഴി വിടാതെ കരിങ്കല്‍ഭിത്തി കെട്ടിയ വനം ജീവനക്കാരുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണ് മേഖലയില്‍. വന്യമൃഗ ശല്യം തടയുന്നതിനായിട്ടാണ് മതില്‍ കെട്ടിയത്. ബാലംകുളത്ത് നടവഴി വേണമെന്നായിരുന്നു പരിസരവാസികളുടെ ആവശ്യം. വനാതിര്‍ത്തിയില്‍ താമസിക്കുന്ന നല്ലൊരു ശതമാനം ആളുകളും ആട്, കാലി വളര്‍ത്തി ഉപജീവനമാക്കിയവരാണ്. വിറക് ശേഖരിച്ച് വില്‍പ്പന നടത്തി ജീവിക്കുന്നവരും ഇവിടെയു@ണ്ട്.
വീട്ടാവശ്യത്തിന് വിറകെടുക്കുന്നവരും ഈ ഭാഗത്തു@ണ്ട്. കാലികളെ തീറ്റാന്‍ വനത്തിലേക്ക് കൊ@ണ്ടുണ്ടപോകുന്നതിനാണ് പരിസരവാസികള്‍ വഴി ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിനു കാരണം. അരനൂറ്റാണ്ടണ്ടിലേറെയായി ഈ ഭാഗത്ത് വനത്തില്‍ പ്രവേശിക്കുന്നതിനു വഴിയുണ്ട@ായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രദേശവാസികള്‍ വഴിവേണമെന്നാവശ്യപ്പെട്ട സ്ഥലത്ത് കാട്ടാന ഭിത്തി തകര്‍ത്തിരുന്നു. പിന്നീട് ഇത് നാട്ടുകാര്‍ വഴിയായി ഉപയോഗിച്ചുപോന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതും വനംവകുപ്പ് അടച്ചു.
അതേസമയം ഇതിനു മുമ്പ് ആന മതില്‍ പൊളിച്ച ഭാഗം ഇപ്പോഴും അടക്കാതെ വനം വകുപ്പിലെ ചില ജീവനക്കാര്‍ തങ്ങളെ ഉപദ്രവിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞമാസം പടുക്ക മാതൃകാ ഫോറസ്റ്റ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തിന് വനംമന്ത്രി വന്നപ്പോള്‍ നാട്ടുകാര്‍ ഇക്കാര്യം ചൂണ്ട@ിക്കാട്ടി പരാതി നല്‍കിയിരുന്നു.
അന്ന് പി.സി.സി.എഫ്.ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് നാട്ടുകാരുടെ വഴി പ്രശ്‌നം പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാതെ വനം ജീവനക്കാര്‍ സ്വന്തം താല്‍പ്പര്യം നടത്തിയെന്നും ആരോപണമു@്. ചീനിക്കുന്നു മുതല്‍ ബാലംകുളം വരെയാണ് കരിങ്കല്‍ ഭിത്തികെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."