മഴ കനത്തിട്ടും കുട നന്നാക്കുന്നവര്‍ വറുതിയില്‍
സുല്‍ത്താന്‍ ബത്തേരി: മഴ ശക്തമായിട്ടും പണിയില്ലാതെ കുട നന്നാക്കുന്നവര്‍. ചെറിയ വിലയ്ക്ക് വിപണിയില്‍ കുട ലഭിക്കുന്നതാണ് തങ്ങളുടെ വരുമാനമാര്‍ഗമായ പണി കുറച്ചതെന്നാണ് ഇവര്‍ പറയുന്നത്. പണി കുറഞ്ഞതോടെ പലരും പരമ്പരാഗതമായ ഈ പണി ഉപേക്ഷിച്ചുതുടങ്ങി. ഒരു കാലത്ത് മഴയാരംഭിച്ചാല്‍ വിശ്രമമില്ലാതെ ടൗണുകളിലെ പാതയോരങ്ങളിലെ പണി എടുക്കുന്ന കുട നന്നാക്കുന്നവരാണ് ഇപ്പോള്‍ പണിയില്ലാതെ വിഷമിക്കുന്നത്.
ഏറെ വൈകിയാണെങ്കിലും മഴയെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടുകൂടിയാണ് ഇവര്‍ ടൗണുകളിലെ പാതയോരങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. എന്നാല്‍ മഴ ശക്തമായിട്ടും ഇപ്പോള്‍ ഇവവര്‍ക്ക് തീരെ പണിയില്ലാത്ത അവസ്ഥയാണ്. ചെറിയ വിലയ്ക്ക് ഇപ്പോള്‍ വിപണിയില്‍ കുട ലഭിക്കുന്നതാണ് തങ്ങളുടെ പണി കുറയാന്‍ കാരണമെന്നാണ് 14 വയസ്സുമുതല്‍ ഈ രംഗത്തുള്ള അയ്യപ്പന്‍ പറയുന്നത്. മുമ്പ് ജില്ലയിലെ ടൗണുകളില്‍ ധാരാളമായി കുട നന്നാക്കുന്നവരെ കാണാമായരുന്നുവെങ്കില്‍ പണി കുറഞ്ഞതോടെ പലരും ഇപ്പോള്‍ പണി നിര്‍ത്തി മറ്റ് തൊഴില്‍ മേഖലകള്‍ തേടി പോയി. നിലവില്‍ ഉള്ളവരാണെങ്കില്‍ ഉപജീവനത്തിന്നായി പാതയോരങ്ങളില്‍ തങ്ങളുടെ അന്നത്തിനുള്ള വക കിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരുപ്പ് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."