അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് പൊലിസ് സര്‍വേ
കല്‍പ്പറ്റ: അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് പൊലിസ് സര്‍വേ ആരംഭിച്ചു. ഇവര്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളാവുന്നതിനാലും, നാള്‍ക്കുനാള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നുമാണ് പൊലിസ് ജില്ലയിലെങ്ങും സര്‍വേ നടത്തുന്നത്.
ഇതര തൊഴിലാളികള്‍ ജനിച്ച സ്ഥലം, കേരളത്തിലേക്ക് ജോലിക്ക് വരാനുണ്ടായ സാഹചര്യം, വയനാട്ടില്‍ ചെയ്യുന്ന ജോലി, താമസ സ്ഥലം, ജോലി സ്ഥലത്തെ മേലധികാരികളുടെയും, കോണ്‍ട്രാക്ടറുടെയും,സ്ഥാപനങ്ങളുടെ വിശദമായ വിലാസം എന്നിവയാണ് പൊലിസ് ശേഖരിക്കുന്നത്. അയല്‍ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖ, ഫോണ്‍ നമ്പര്‍, മറ്റു രേഖകള്‍, സ്വന്തം സ്ഥലത്തെ പൊലിസ് സ്റ്റേഷന്റെ പേര്, സ്വദേശത്തെ ബന്ധുക്കളുടെ ഫോണ്‍ നമ്പറും, വിലാസവും എന്നിവയാണ് തൊഴിലാളികളില്‍ നിന്നും ശേഖരിക്കുന്നത്.
എന്നാല്‍ വയനാട്ടില്‍ ജോലി ചെയ്യുന്ന അയല്‍സംസ്ഥാനക്കാരായ പലര്‍ക്കും വ്യക്തമായ തിരിച്ചറിയല്‍ കാര്‍ഡോ, രേഖകളോ ഇല്ലാത്ത സ്ഥിതിയാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെവിടെയും ജോലി ചെയ്യാമെന്ന വ്യവസ്ഥയുള്ളതിനാല്‍ നിര്‍ബന്ധിച്ച് രേഖകള്‍ വാങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് പൊലിസിനെ കുഴക്കുന്നത്. പൊലിസിന് പുറമെ രഹസ്യന്വേഷണ വിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."