HOME
DETAILS

താനൂരില്‍ വിമാന ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ മറിഞ്ഞ് തീപിടുത്തം

  
backup
June 30 2016 | 03:06 AM

tanker-accident

തിരൂര്‍: കൊച്ചിയില്‍ നിന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് വിമാന ഇന്ധനവുമായി പോകുകയായിരുന്ന ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തീപിടുത്തം. താനൂരിലെ പ്രിയ ടാക്കീസിന് മുന്നിലെ വളവിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.

മറിഞ്ഞ ലോറിയില്‍ നിന്ന് ഏവിയേഷന്‍ ഓയില്‍ ചോര്‍ന്നതിനെ തുടര്‍ന്ന് രാവിലെ 10.30 ഓടെ തീപിടുത്തമുണ്ടാകുകയായിരുന്നു. അഗ്നിബാധയില്‍ സമീപത്തെ തെങ്ങിലകത്ത് കോയയുടെ വീട്ടിലെ കാറും സ്‌കൂട്ടി ബൈക്കും കത്തിനശിച്ചു. വീടിനും കേടുപാടു പറ്റി. പണിനടന്നുകൊണ്ടിരിക്കുന്ന മമ്മോലകത്ത് ഷാജിയുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും വാതിലുകളും നശിച്ചു. അപകട സ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെയുള്ള എച്ച്.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ ബൈക്കും കത്തിനശിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് തലകീഴായി മറിഞ്ഞ ടാങ്കറിലെ ഇന്ധനം നിറയ്ക്കുന്ന ഫിലിങ് പൈപ്പ് ഭാഗം മണ്ണിനടിയിലായിരുന്നു. ഇതിനാല്‍ ചോര്‍ച്ച തുടക്കത്തിലേ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

റോഡിന് സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ ടാങ്കറില്‍ നിന്ന് അഴുക്കുചാല്‍ വഴി 200 മീറ്റര്‍ അകലെയുള്ള കനോലി കനാലിലേക്ക് പോലും ഇന്ധനം ഒലിച്ചെത്തിയതിന് ശേഷമാണ് ഇന്ധന ചോര്‍ച്ച നാട്ടുകാര്‍ അറിയുന്നത്. ഇതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചിരട്ടയിലാക്കി ഇന്ധനം കത്തുമോയെന്ന് പരീക്ഷിച്ചു. ആ സമയത്ത് ഇന്ധനത്തില്‍ തീപിടിച്ചില്ല. അതിനാല്‍ വിഷയം നാട്ടുകാര്‍ അത്ര ഗൗരവ്വത്തിലെടുത്തില്ല. അപകട സാധ്യതയില്ലെന്നറിഞ്ഞതോടെ മൂവായിരത്തോളം കുട്ടികള്‍ പഠിക്കുന്ന എച്ച്.എസ്.എം ഹയര്‍സെക്കന്ററി സ്‌കൂളും തുറന്നു പ്രവര്‍ത്തിച്ചു. ഇതിനിടയിലാണ് രാവിലെ 10.30 ഓടെ ടാങ്കറില്‍ നിന്ന് തീ പടര്‍ന്നത്. അഗ്നി ബാധയുണ്ടായതോടെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും പരിഭ്രാന്തരായി. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് കൂട്ടകരച്ചിലും ബഹളവുമുണ്ടായി പ്രദേശത്ത് ജനം തടിച്ചുകൂടിയതോടെ താനൂരിലെ എല്ലാ റോഡുകളിലും വാഹന ഗതാഗതം സ്തംഭിച്ചു. താനൂര്‍ പോലീസ് സ്റ്റേഷന് മുന്നിലെ റോഡില്‍ നിര്‍ത്തിയിട്ട തൊണ്ടി വാഹനങ്ങളും ഗതാഗത സ്തംഭനത്തിനിടയാക്കി. വിവരമറിഞ്ഞ് സ്‌കൂളിലെത്തിയ രക്ഷിതാവിന്റെ ബൈക്കാണ് കത്തിനശിച്ചത്.

കോഴിക്കോട്, മലപ്പുറം, പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. അഴുക്കുചാലിലൂടെ ഒഴുകിയ ഇന്ധനത്തിന് തീ കൊടുത്തതാകാം ആളിപടരാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി അപകട സ്ഥലം സന്ദര്‍ശിച്ചു. ഏവിയേഷന്‍ ഓയില്‍ കത്തിക്കാതെ തീപിടിക്കില്ലെന്ന് കലക്ടര്‍ പറഞ്ഞു. അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. അപകടത്തില്‍ ലോറി ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി സനേഷിന് നേരിയ പരുക്കുണ്ട്. ക്ലീനര്‍ അരുണാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ശക്തമായ മഴയുള്ള പുലര്‍ച്ചെയാണ് ലോറി മറിഞ്ഞത്. ലോറി വളവ് തിരിയുന്നതിനിടെ മറ്റൊരു വാഹനം പെട്ടെന്ന് എതിരെ വന്നതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചത് 11.45 കോടി, പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം ചെലവ്; കേരളീയം പരിപാടിയിലെ കണക്കുകള്‍ പുറത്ത്

Kerala
  •  2 months ago
No Image

50,000 രൂപ കൈക്കൂലി വാങ്ങി; മൂവാറ്റുപുഴ മുന്‍ ആര്‍.ഡി.ഒയ്ക്ക് 7 വര്‍ഷം തടവും 25000 രൂപ പിഴയും ശിക്ഷ

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ സമിതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി; കേന്ദ്രത്തിന് നോട്ടിസ് അയച്ചു

National
  •  2 months ago
No Image

'പാലക്കാടന്‍ കാവിക്കോട്ടയിലേക്ക് സ്വാഗതം'; ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കത്തിച്ച നിലയില്‍

Kerala
  •  2 months ago
No Image

പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഹരജിയില്‍ വാദം 24 ന്

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രശാന്തനെ പിരിച്ചുവിടും; വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

മുളകുപൊടി വിതറി ബന്ദിയാക്കി കാറില്‍ നിന്ന് പണംതട്ടിയ കേസില്‍ ട്വിസ്റ്റ്; പരാതിക്കാരനടക്കം 3 പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

പ്രശാന്തിനെതിരേ നടപടി; പ്രിന്‍സിപ്പലില്‍ നിന്ന് വിശദീകരണം തേടി ആരോഗ്യവകുപ്പ്

Kerala
  •  2 months ago
No Image

സി.പി.എം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

Kerala
  •  2 months ago
No Image

ഉള്ള്യേരിയില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റു 12 പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago