നിപാ: ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് നടക്കാനിരുന്ന ദേശീയ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പ് മാറ്റിവച്ചു. ഈ മാസം 30 മുതല്‍ ജൂണ്‍ 17 വരെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ രാജ്യാന്തര ഷൂട്ടിങ് റേഞ്ചില്‍ നടക്കാനിരുന്ന ചാംപ്യന്‍ഷിപ്പാണ് മാറ്റിവച്ചത്. ഉത്തരേന്ത്യന്‍ ഷൂട്ടിങ് താരങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് താരങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി മൂവായിരത്തോളം താരങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടിയിരുന്നത്. രാജ്യാന്തര ഷൂട്ടിങ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതും ഈ ചാംപ്യന്‍ഷിപ്പിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ചാംപ്യന്‍ഷിപ്പിന്റെ പുതുക്കിയ തിയതി ഉടന്‍ പ്രഖ്യാപിക്കും. വേദിയില്‍ മാറ്റമുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."