ഹൈക്കോടതി നടപടികളില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി:ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.
പരിഗണനാ വിഷയങ്ങള്‍ മാറ്റിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റു പറയാനാകില്ലെന്നും കെമാല്‍പാഷ പറഞ്ഞു. അവധിക്കാലത്തിന് മുന്‍പ് പരിഗണന വിഷയം മാറ്റിയത് അനുചിതമാണ്. അനവസരത്തിലുള്ള നടപടിയാണിത്. അനുചിത സമയത്തെ ഈ നടപടി തന്നെ വേദനിപ്പിച്ചു.
സീറോ മലബാര്‍ സഭ ഭൂമി കേസ്, ശുഹൈബ് വധകേസ് വിധികള്‍ അട്ടിമറിക്കപ്പെട്ടെന്ന് താന്‍ പറയുന്നില്ല. കര്‍ദിനാളിനെതിരായ വിധി!യില്‍ ഉറച്ചു നില്‍കുന്നു. കാനോന്‍ നിയമമല്ല, ഇന്ത്യന്‍ പീനല്‍ കോഡ് ആണ് ബാധകം. നീതി നടത്തിയാല്‍ മാത്രം പോരാ, നടപ്പായതായി തോന്നിക്കണം. താന്‍ പുറപ്പെടുവിച്ച വിധികള്‍ എല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍നിന്ന് മാറ്റിയതില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി കൊളീജിയം നിയമനം സംബന്ധിച്ചും രൂക്ഷ വിമര്‍ശനമാണ് കെമാല്‍പാഷ ഉന്നയിച്ചത്. കൊളീജിയമെന്നത് നല്ല സംവിധാനം തന്നെയാണെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ ഒരുപ്രാവശ്യം പോലും ഹൈക്കോടതിയില്‍ കാണാത്തവര്‍ പോലും കൊളീജിയത്തില്‍ കടന്ന് കയറിയ സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് ആരുടേയെങ്കിലും ശുപാര്‍ശമൂലമോ മറ്റോ ആണെന്ന് അറിയില്ലെന്നും എന്നാല്‍ നല്ല അഭിഭാഷകര്‍ കൊളീജിയത്തില്‍ ഇല്ല എന്നതല്ല അഭിപ്രായമെന്നും കെമാല്‍പാഷ ചൂണ്ടിക്കാട്ടി.
കെമാല്‍ പാഷയുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."