HOME
DETAILS

ഏറ്റുമാനൂര്‍ തെള്ളകത്ത് വന്‍ അഗ്‌നിബാധ: ഫര്‍ണീച്ചര്‍ ഷോറൂമിന്റെ ഗോഡൗണ്‍ കത്തിയമര്‍ന്നു

  
backup
May 25 2018 | 04:05 AM

%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

 

 

സ്വന്തം ലേഖകന്‍


ഏറ്റുമാനൂര്‍: തെള്ളകത്ത് വ്യാഴാഴ്ച വെളുപ്പിനെ ഉണ്ടായ അഗ്‌നിബാധയില്‍ ഫര്‍ണീച്ചര്‍ വ്യാപാരസ്ഥാപനങ്ങളുടെ ഗോഡൗണ്‍ പൂര്‍ണമായും കത്തിയമര്‍ന്നു. തെള്ളകം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിഗ് സിയുടെ 101 കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വ്യാഴാഴ്ച വെളുപ്പിനെ രണ്ടര മണിയോടെ തീപിടുത്തമുണ്ടായത്.
സമീപകെട്ടിടങ്ങളിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. ടിന്‍ ഷീറ്റ് മേല്‍ക്കൂരയോടു കൂടിയ പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ തടികൊണ്ടുള്ള ഫര്‍ണീച്ചറുകളുടെയും ഫോം മെത്ത്, ടിവി, ഫ്രിഡ്ജ്, എയര്‍ കണ്ടീഷനര്‍ തുടങ്ങിയ വീട്ടുപകരണങ്ങളുടെയും വന്‍ശേഖരമുണ്ടായിരുന്നു. ഇവ ഒന്നും അവശേഷിപ്പിക്കാതെയാണ് കെട്ടിടം തീ വിഴുങ്ങിയത്. വില്‍പ്പനയ്ക്കായി ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വീട്ടുപകരണങ്ങളാണ് അഗ്‌നിക്കിരയായത്.
ഏകദേശം ആറ് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ബുധനാഴ്ച ഉണ്ടായ ഇടിമിന്നലാണോ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണോ കാരണമെന്ന്് സംശയിക്കുന്നു. ഇരുമ്പ് കേഡറുകളും ഷീറ്റുമായിരുന്നു കെട്ടിടത്തിന്റെ ഭൂരിഭാഗവും. കൂറ്റന്‍ ഇരുമ്പ് കേഡറുകള്‍ കനത്ത് ചൂടില്‍ ഉരുകി വളഞ്ഞു.
ഗോഡൗണില്‍ സ്ഥാപനത്തിന്റെ ഏഴ് ഷോറൂമുകളില്‍ വില്‍പ്പനയ്ക്കുള്ള സാമഗ്രികളാണ് ഉണ്ടായിരുന്നതെന്ന് ഉടമ ആറുമാനൂര്‍ കുഞ്ചറക്കാട്ടില്‍ ടെറിന്‍ ജോണ്‍ പറഞ്ഞു. പുക ഉയരുന്നത് കണ്ട തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാരാണ് വിവരം പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും അറിയിച്ചത്.കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാമ്പാടി, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമനസേനയുടെ പതിനാറ് യൂണിറ്റുകള്‍ അഞ്ചര മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. കെട്ടിടത്തിന്റെ മേല്‍ക്കൂര നിലംപൊത്തിയത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രമകരമാക്കി. ഇതിനിടെ ഫയര്‍ എഞ്ചിനുകളിലെ വെള്ളം തീര്‍ന്നു. തൊട്ടടുത്ത സ്വകാര്യ ആശുപത്രികളില്‍ നിന്നാണ് വെള്ള്ം ശേഖരിച്ചത്.
മണിക്കൂറുകള്‍ക്കു ശേഷം തീ അണയ്ക്കാനായെങ്കിലും ഗോഡൗണിലെ സാമഗ്രികള്‍ എല്ലാം തന്നെ പൂര്‍ണമായും അഗ്നിക്കിരയായിരുന്നു. രാവിലെ ഏവ് മണിയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായത്. തെള്ളകത്ത് അടുത്ത കാലത്ത് അഗ്‌നിബാധയുടെ പരമ്പര തന്നെയാണ്. ഒരു വര്‍ഷം മുമ്പ് കാരിത്താസ് കവലയ്ക്ക് സമീപം ഫര്‍ണീച്ചര്‍ സ്ഥാപനത്തിന്റെ വര്‍ക്ക് ഷോപ്പും ഗോഡൗണും ഉള്‍പ്പെടെയുള്ള കെട്ടിടം ഇതുപോലെ തന്നെ കത്തിയമര്‍ന്നിരുന്നു.
കഴിഞ്ഞ മാസം ഇതേ സ്ഥാപനത്തിന്റെ റിലയന്‍സ് പെട്രോള്‍ പമ്പിനു സമീപമുള്ള ബെഡ് ഷോറൂമിനും തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു. ഈ അഗ്‌നിബാധകളില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തന്നെ ദുരൂഹത ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബിഗ് സിയുടെ ഗോഡൗണും ഇന്നലെ അഗ്‌നിക്കിരയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  38 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago