ശക്തമായ കാറ്റ്; വൈദ്യുതി ലൈനിലേക്കും വീടിനു മുകളിലേക്കും മരം വീണു
വടക്കാഞ്ചേരി: കഴിഞ്ഞ രാത്രി പെയ്ത മഴയ്ക്കിടെയുണ്ടായ ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങള്‍. മരകൊമ്പുകള്‍ പൊട്ടിവീണ് വീട് ഭാഗികമായി തകര്‍ന്നു. വൈദ്യുതി ബന്ധം താറുമാറായി. മങ്ങാട് നാലാം കല്ല് നായാട്ടുപാറ കോളനിയിലേക്കുള്ള വഴിയിലാണ് വൈദ്യുതികമ്പിയിലേക്ക് മരകൊമ്പ് പൊട്ടിവീണത്. മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു.
നാലാംകല്ല് പുത്തൂര്‍ ജോസിന്റെ വീടിന്റെ മുകളിലേക്ക് മര ശിഖിരം പൊട്ടിവീണു. അപകടം നടക്കുമ്പോള്‍ വീടിനുള്ളില്‍ ജോസും ഭാര്യ റീനയും രണ്ടു മക്കളും പേരക്കുട്ടികളും ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ അധികൃതര്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനാലാണ്വന് ദുരന്തം ഒഴിവായത്.
കഴിഞ്ഞ രാത്രി എട്ടരയോടെയാണു ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. വരവൂരിലും നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. നെടുങ്ങാട്ട് വീട്ടില്‍ മാധവന് മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള റബര്‍തോട്ടത്തിലെ റബര്‍മരങ്ങള്‍ പൊട്ടിവീണു. പഞ്ചായത്ത് മെമ്പര്‍മാരായ റീന ജോസ്, കെ.വി രാജശേഖരന് എന്നിവര്‍ സ്ഥലത്തെത്തി. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിയ്ക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ്് മീന ശലമോന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."