പാലക്കാടിനോടും പൊള്ളാച്ചി പാതയോടും കാണിക്കുന്ന റെയില്‍വെ അവഗണനക്കെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് ഡി.സി.സി
പാലക്കാട്: പാലക്കാടിനോടും പൊള്ളാച്ചി പാതയോടും കാണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ റെയില്‍വേയുടെയും അവഗണനക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. പൊള്ളാച്ചി പാതയോട് കേന്ദ്രസര്‍ക്കാരും റെയില്‍വേയും തികഞ്ഞ അവഗണനയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒന്‍പത് വര്‍ഷം മുന്‍പാണ് പാലക്കാട്- പൊള്ളാച്ചി പാത ബ്രോഡ്‌ഗേജ് ആക്കുന്ന പ്രവര്‍ത്തി തുടങ്ങിയത്. 450 കോടി രൂപ ചിലവ് ചെയ്ത് ഒരുവര്‍ഷം മുന്‍പ് പണി പൂര്‍ത്തിയാക്കി പാത തുറന്നു കൊടുത്തു. എന്നാല്‍, നേരത്തെയുണ്ടായിരുന്ന ആറ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ പുന:രാരംഭിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇത് കടുത്ത ജനവഞ്ചനയാണെന്ന് വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.
ജില്ലയുടെ വ്യാപാര വാണിജ്യ മേഖലയുടെ മുരടിപ്പിന് ഈ തീരുമാനം കാരണമായി. ആയിരക്കണക്കിന് വരുന്ന യാത്രക്കാര്‍ ദിനംപ്രതി ഉപയോഗിച്ചിരുന്ന ഈ പാത ഇപ്പോള്‍ അനാഥത്വത്തിന്റെ വക്കിലാണ്. ട്രെയിനുകള്‍ പുന:സ്ഥാപിക്കുമെന്ന കാര്യത്തില്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന രണ്ട് എം പിമാരും പൂര്‍ണ പരാജയമാണ്.
താല്‍ക്കാലികമായി പ്രഖ്യാപിച്ചിരിക്കുന്ന എക്‌സ്പ്രസ്, എ സി ട്രെയിനുകള്‍ക്ക് വളരെ പ്രധാനപ്പെട്ട പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലും കൊല്ലങ്കോട്ടും സ്റ്റോപ്പ്‌പോലും ഇല്ല. റെയില്‍വേയുടെ അവഹേളനത്തിനെതിരെ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണെന്നും വി കെ ശ്രീകണ്ഠന്‍ അറിയിച്ചു.
പ്രക്ഷോഭ പരിപാടികളുടെ കര്‍മപരിപാടികള്‍ തയ്യാറാക്കാന്‍ നാളെ രാവിലെ പത്ത് മണിക്ക് കൊല്ലങ്കോട് കോണ്‍ഗ്രസ് ഓഫീസില്‍ യോഗം ചേരുമെന്നും വി.കെ ശ്രീകണ്ഠന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."