ആവശ്യകത മുതലെടുത്ത് പഴവര്‍ഗങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു
പുതുനഗരം : നോമ്പ് കാലമായതോടെ പഴവര്‍ഗങ്ങള്‍ക്ക് വില വര്‍ധിച്ചു. ആപ്പിള്‍, മുന്തിരി, മുസമ്പി, മാതളം എന്നിവക്കാണ് വന്‍തോതില്‍ വില വര്‍ധനവുണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസം ഉണ്ടായിരുന്ന് വിലയേക്കാള്‍ 40 ശതമാനം വിലയാണ് ആപ്പിളിന് വര്‍ധിച്ചിട്ടുള്ളത്.
കഴിഞ്ഞമാസം 160 രൂപ കിലോ വിന് വിലയുണ്ടായിരുന്ന ആപ്പിള്‍ നിലവില്‍ 200 രൂപയിലെത്തി, ആറുപതി രൂപയുണ്ടായിരുന്ന ഓറഞ്ച് നൂറ് രൂപക്കാണ് വില്പനയാകുന്നത്. കറുത്തമുന്തിരി എണ്പതില്നിന്നും 120 രൂപയായി. വെളുത്തമുന്തിരി കുരു ഉള്ളത് അന്‍പതില്‍ നിന്നും എണ്‍പത് രൂപയായും കുരുവില്ലാത്തത് എഴുപത് രൂപയില്‍നിന്നും 120 രൂപയുമായി.
മുസമ്പി അന്പതില്നിന്നും എഴുപതും മാതളം 60 ല്‍ നിന്നും 100, പ്ലംസ് 80 ല്‍ നിന്നും 140 രൂപ എന്നിങ്ങനെയാണ് നിലവില്‍ പഴവര്ഗ്ഗങ്ങള്ക്കുള്ള വില വര്‍ധിച്ചിട്ടുള്ളത്. തണ്ണിമത്തുമാത്രമാണ് കിലോ 20 രൂപക്ക് വില്പനയാകുന്നത്. മറ്റുള്ള പഴവര്‍ഗങ്ങളെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. തമിഴ്നാട്, കര്‍ണ്ണാടകം എന്നിവ കഴിഞ്ഞാല്‍ ഇത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പഴവര്‍ഗങ്ങള്‍ വില്‍പ്പനക്ക് എത്തുന്നത്.
കാലവസ്ഥ വ്യതിയാനം പഴവര്‍ഗ്ഗങ്ങളുടെ വില വര്‍ധനവിനു കാരണമാണെന്ന് പറയുന്നുണ്ടെങ്കിലും ഭീമന് ശീതീകരണ സംവിധാനമുള്ള വലീയ ഗോഡൗണുകളുള്ള കമ്പനികളും ഡീലര്മാരുമാണ് നോമ്പുകാലത്ത് പഴവര്‍ഗങ്ങളെ ശേഖരിച്ച് വില വര്‍ധിപ്പിച്ച് നല്‍കുന്നതെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."