സര്‍ക്കാര്‍ ഈ വര്‍ഷം കൊടുത്തു തീര്‍ക്കാനുള്ളത് 5965 കോടി
തിരുവനന്തപുരം: പെന്‍ഷനും കരാര്‍ കുടിശികയും ക്ഷേനിധി ബോര്‍ഡുകളില്‍നിന്നും വായ്പയെടുത്തതും ഉള്‍പ്പടെ ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന് അടിയന്തരമായി കൊടുത്തുതീര്‍ക്കാനുള്ളത് 5965 കോടി രൂപ. ആയിരം കോടിയിലേറെ പെന്‍ഷന്‍ ഇനത്തിലും വിവിധ വകുപ്പുകള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള ബില്ലുകളുടെ ഇനത്തില്‍ രണ്ടായിരം കോടിയും കരാറുകാര്‍ക്കും അവരുടെ ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്യുന്ന ബാങ്കുകള്‍ക്കുമായി 1600 കോടിയും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും സമാഹരിച്ച ഇനത്തിലുള്ള 1365 കോടിയും ഇതില്‍പ്പെടുന്നു.
ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ 30വരെ 1228.06 കോടിരൂപയാണ് വായ്പ എടുത്തിട്ടുള്ളത്. മെയ് 25നു ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഓപ്പണിങ് ബാലന്‍സായി 1009.30കോടിയാണ് ട്രഷറിയില്‍ ഉണ്ടായിരുന്നത്. അടുത്തമാസം അവതരിപ്പിക്കാന്‍ പോകുന്ന ഇടക്കാല ബജറ്റ് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തെ റവന്യൂകമ്മി 9,697 കോടിയാണ്. ധനവകുപ്പിന്റെ പ്രൊജക്ഷന്‍ പ്രകാരം ഇത് 18,195 കോടി രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം ഈ മാസം 15നു പൊതുവിപണിയില്‍നിന്ന് ആയിരം കോടി രൂപ വായ്പയെടുത്തിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ പൊതുവിപണിയില്‍നിന്നും 4300 കോടി കടമെടുക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. ഇതില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ 2800 കോടി വായ്പ എടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."