മാടക്കാല്‍-തൃക്കരിപ്പൂര്‍ കടത്ത് സര്‍വിസ് നിര്‍ത്തിവച്ചു
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കടപ്പുറം-മാടക്കാല്‍ കടത്ത് സര്‍വിസ് നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് നോട്ടിസ് പതിച്ചതോടെ തുരുത്തില് ഒറ്റപ്പെട്ട് മുന്നൂറോളം കുടുംബങ്ങള്‍. വലിയപറമ്പ തെക്കന്‍ മേഖലയിലെ ജനങ്ങളാണ് മറുകര കടക്കാന്‍ വഴിയില്ലാതെ ദുരിതത്തിലായത്. തെക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് മറുകര കടക്കാനുള്ള ഏക ആശ്രയമാണ് തൃക്കരിപ്പൂര്‍ കടപ്പുറം മാടക്കാല്‍ കടത്ത് സര്‍വിസ്. കഴിഞ്ഞ ദിവസം മുപ്പതോളം പേരുമായി കടത്തുവള്ളം മറിഞ്ഞതു കാരണമാണ് പഞ്ചായത്ത് കടത്ത് സര്‍വിസ് നിര്‍ത്തിവെക്കാന്‍ നോട്ടിസ് പതിച്ചത്. ഈ മേഖലയിലെ യാത്രാദുരിതം പരിഹരിക്കുന്നതിനാണ് നാലുവര്‍ഷം മുന്‍പ് തൂക്കുപാലം പണിതത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസം തികയുന്നതിനു മുന്‍പേ പാലം തകര്‍ന്നിരുന്നു. പാലം പുനര്‍നിര്‍മിക്കുന്നതിനു വേണ്ടിയുള്ള നടപടിയും ഉണ്ടായില്ല.
സംഭവം റവന്യുമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും പാലം തകര്‍ന്നതിന്റെ സാങ്കേതിക കാരണങ്ങളില്പെട്ടതിനാല് പെട്ടെന്നു മറുപടിപറയാന്‍ കഴിയില്ലെന്നു മന്ത്രി അറിയിച്ചു. കടത്ത് സര്‍വിസ് തുടരാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്ന് മന്ത്രി കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."