സന്ദേശ യാത്രക്ക് വിവിധ മേഖലകളില്‍ സ്വീകരണം നല്‍കി
മാള: മാര്‍ച്ച് 31. ഏപ്രില്‍ 1,2 തിയതികളില്‍ തൃശൂര്‍ ഹുദൈബിയയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ഈസ്റ്റ് സോണ്‍ സന്ദേശ യാത്ര എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഹൈദര്‍ മാരേക്കാട് ഉദ്ഘാടനം ചെയ്തു. കുലയിടത്ത് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സിദ്ധീഖ് ഫൈസി മങ്കര അധ്യക്ഷനായി. സുബൈര്‍ കുലയിടം സ്വാഗതം പറഞ്ഞു. ജാഥ കാപ്റ്റന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ല വര്‍ക്കിങ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. മാമ്പ്ര, അന്നമനട, കൊച്ചുകടവ്, മാള, അഷ്ടമിച്ചിറ, മാരേക്കാട്, കുന്നത്തേരി, മാണിയംകാവ്, കോവിലകത്ത്കുന്ന്, നെടുങ്ങാണം, കടലായി, കരൂമാത്ര, വെള്ളാങ്കല്ലൂര്‍, കോണത്ത്കുന്ന് എന്നീ സ്വീകരണ കേന്ദ്രങ്ങളില്‍ ജസീര്‍ ദാരിമി, ഷാഫി വടക്കാഞ്ചേരി, സല്‍മാന്‍ പാലപ്പിള്ളി, ബാസിത് തൊയക്കാവ് സന്ദേശം നല്‍കി. ജാഥ കരൂപ്പടന്നയില്‍ സമാപിച്ചു. സമാപന സമ്മേളനം കെ.പി സൈനുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
അണ്ടത്തോട്: എസ്.കെ.എസ്.എസ്.എഫ്.തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മദീന പാഷന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി ഷെഹീര്‍ ഫൈസി ദേശമംഗലം നയിക്കുന്ന സന്ദേശയാത്രക്ക് അണ്ടത്തോട് മഹല്ല് യൂണിറ്റ് കമ്മിറ്റി സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഖത്തര്‍ ഇസ്‌ലാമിക്ക് സെന്റര്‍ പ്രസിഡന്റ് അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.
കെ.എം.മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി. റഫീഖ് വാഫി മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം ഫൈസി പഴുന്നാന, സത്താര്‍ ദാരിമി, കെ.കെ റസാഖ് ഹാജി, ഖാദര്‍ ഹാജി, ഗഫൂര്‍ അണ്ടത്തോട് റിയാസ് ഫൈസി, നവാസ് റഹ്മാനി, സംറത്ത് അമ്പാല പ്രസംഗിച്ചു. മേഖലാ സെക്രട്ടറി റശാദ് സ്വാഗതവും റിയാസ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."