നിപാ: വ്യാജപ്രചരണങ്ങള്‍ക്കെതിരേ എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ എന്തു നടപടി സ്വീകരിച്ചെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.
സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
വ്യാജപ്രചാരണങ്ങള്‍ക്കെതിരേ സ്വീകരിച്ച നടപടികളെ കുറിച്ച് തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരി വൈറസ് ബാധ അന്താരാഷ്ട്ര മരുന്നുകമ്പനികളുടെ വ്യാജപ്രചാരണമാണെന്ന തരത്തിലുള്ള അഭിപ്രായപ്രകടനമാണ് നടത്തിയത്.
മോഹനന്‍ വൈദ്യരാവട്ടെ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ച വവ്വാല്‍ കടിച്ച മാമ്പഴവും ചാമ്പക്കയുമെന്ന് പറഞ്ഞ് ഇവ കഴിക്കുന്ന വീഡിയോയാണ് വൈദ്യര്‍ പ്രചരിപ്പിച്ചത്.
ഇരുവര്‍ക്കെതിരേയും കേരള സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിയില്‍ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."