HOME
DETAILS
MAL
കരമടക്കാം; ഡീസല്വാഹനമോടിക്കാം
backup
June 30 2016 | 04:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതു നിരോധിച്ചുള്ള ഉത്തരവിന് ഇളവുമായി സുപ്രിംകോടതി. ഒറ്റത്തവണയുള്ള പരിസ്ഥിതി നഷ്ടപരിഹാര ലെവിയടച്ചു വാഹനങ്ങള്‍ ഓടിക്കുന്നതിന് അനുമതി നല്കുന്ന കാര്യം പരിഗണിക്കുകയാണെന്നു കോടതി അറിയിച്ചു.
കരമടച്ചു വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുമതി നല്കാന് പദ്ധതിയുണ്ടെന്ന് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.കെ സിഖ്രി, ജസ്റ്റിസ് ആര്. ഭാനുമതി എന്നിവരങ്ങിയ ബെഞ്ചാണ് ഇന്നലെ അറിയിച്ചത്.
ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചതു സംബന്ധമായി ഫയല്‍ ചെയ്യപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കവേയായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."