കാമറണിനെ പുറത്തുനിര്‍ത്തി ഇ.യു യോഗം
ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയനില്‍ നിന്നു ബ്രിട്ടന് വിടണമെന്ന ഹിത പരിശോധനയ്ക്ക് പിന്നാലെ ബ്രസല്‍സില്‍ ചേര്‍ന്ന ഇ.യു നേതാക്കളുടെ യോഗത്തില്‍ നിന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഒഴിവാക്കി. ഇന്നലെ ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ ഒഴിവാക്കി യോഗം ചേര്‍ന്നത്. 27 രാജ്യങ്ങളിലെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ 40 വര്‍ഷത്തിലാദ്യമായാണ് യൂറോപ്യന്‍ യൂനിയന്‍ യോഗത്തില്‍ നിന്നു ബ്രിട്ടന് വിട്ടുനില്‍ക്കുന്നത്.
ബ്രിട്ടന്റെ പിന്മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ഇ.യു കോര്‍ കമ്മിറ്റിയും ചര്‍ച്ച ചെയ്യുമെന്ന് ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കള്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയനില്‍ നിന്നു വിടാനുള്ള തീരുമാനം ബ്രിട്ടന് യൂനിയനെ അറിയിക്കേണ്ടത് ആര്‍ട്ടിക്കിള്‍ 50 പ്രകാരമാണ്. എന്നാല്‍ ഈ നടപടിക്രമം പുതിയ ബ്രിട്ടന് പ്രധാനമന്ത്രി യൂറോപ്യന്‍ യൂനിയനെ അറിയിക്കുമെന്നാണ് കാമറണ്‍ പറയുന്നത്. ഇതിനു ശേഷം മാത്രമാകും യൂറോപ്യന്‍ യൂനിയന്‍ ബ്രിട്ടന് വിഷയത്തില്‍ ഔദ്യോഗിക തീരുമാനങ്ങളെടുക്കുക. ഇപ്പോള്‍ നടക്കുന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."